Home News സത്യം മാത്രമേ ബോധിപ്പിക്കൂ: ധ്യാന്‍ ശ്രീനിവാസന്‍- പൊലീസ് വേഷത്തിൽ

സത്യം മാത്രമേ ബോധിപ്പിക്കൂ: ധ്യാന്‍ ശ്രീനിവാസന്‍- പൊലീസ് വേഷത്തിൽ

ധ്യാൻ ശ്രീനിവാസൻ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് ‘സത്യം മാത്രമേ ബോധിപ്പിക്കൂ. പാതിരാ കുര്‍ബാന, ഹിഗ്വിറ്റ, പൗഡര്‍ സിന്‍സ് 1905, 9 എംഎം എന്നീ ചിത്രങ്ങള്‍ ധ്യാനിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സ്മൃതി ഫിലിംസിൻ്റെ ബാനറിൽ സാഗർ ഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. കുമ്പാരീസ് എന്ന ചിത്രത്തിന് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദക്ഷിണേന്ത്യയിലെ മുൻനിര നായികയായിരുന്ന അംബിക ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ.റോണി, സുധീഷ്, ജോണി ആൻ്റണി, ശീജിത്ത് രവി, ശ്രീവിദ്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സംഗീതം – ദീപക് അലക്സാണ്ടർ, ധനേഷ് രവീന്ദ്രനാഥ് ചായാഗ്രഹണവും അജിഷ്, അനന് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലൈൻ പൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. മാജിക്ക് ഫ്രെയം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു സൂത്രക്കാരന്‍’ എന്ന ചിത്രത്തിന് ശേഷം സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.

ധ്യാന്‍ ശ്രീനിവാസന്‍ സഹോദരൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’ എന്ന ചിത്രത്തിലാണ് ധ്യാന്‍ ആദ്യമായി അഭിനയിക്കുന്നത്.ഈ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച വിജയം കൈവരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE