വിഷുവിന് ഇറങ്ങിയ ഷോര്‍ട്ട് ഫിലിമുകളില്‍ ശുദ്ധമായ ഹാസ്യം കൊണ്ട് ശ്രദ്ധേയമായ ഒന്നാണ് വിഷുക്കണി. ഇറങ്ങി ഒരാഴ്ചയ്ക്കകം തന്നെ 48,000 views കിട്ടിയ ‘വിഷുക്കണി’ YouTubeല്‍ ഹിറ്റാണ്.
വിവിധ ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ് സീരീസുകളിലൂടെയും ശ്രദ്ധേയരായ സുബിത്ത് ബാബുവും അനുരാഗ് ഉണ്ണികൃഷ്ണനുമാണ് പ്രധാന അഭിനേതാക്കള്‍. നിത്യ ദിനേശ്, വിഷ്ണു പ്രസാദ്, പ്രേംദീപ് സുധാകരന്, കിഷോര്‍ കുമാര്‍, വിഷ്ണു ഷാജി, സന്ദീപ് അപ്പുക്കുട്ടന്, ഷമീം ഹനീഫ എന്നിവര്‍ മറ്റു വേഷങ്ങള്‍
ചെയ്തിരിക്കുന്നു.ഒരു ‘നിഷ്ക്കു’വിന്റെ പ്രേമവുമായി ബന്ധപ്പെട്ട് വിഷുവിന്റെ തലേ ദിവസവും വിഷുപ്പുലരിയിലുമായി നടക്കുന്ന രസകരമായ സംഭവങ്ങളാണ് കഥ. ‘വിഷുക്കണി’യിലെ സീനുകള്‍ ‘thug life’ വീഡിയോകളായും മീംമുകളായും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വന്നു തുടങ്ങി എന്നത് അത് യുവാക്കള്‍ ഏറ്റെടുത്തു എന്ന് കാണിക്കുന്നു.
മാജിക് പോഷന്‍ ഫിലിംസും ടെക്കീലയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ‘വിഷുക്കണി’യുടെ സംവിധാനം സജീവ്ഖാനാണ്. സുബിത്ത് ബാബുവാണ് തിരക്കഥാകൃത്ത്, മോനിഷ് കണ്ണന് ക്യാമറയും. അനുരാഗ് എസ്.എല്‍, ആദിത്യ ശ്രീ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.