Home All കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വി- ദൃശ്യങ്ങൾ പങ്കുവെച്ച് സുപ്രിയ

കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വി- ദൃശ്യങ്ങൾ പങ്കുവെച്ച് സുപ്രിയ

0

കടുവകുന്നേല്‍ കുറുവാച്ചന്റെ ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുകയാണ്.അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം കേസും കോടതിയുമൊക്കെ കഴിഞ്ഞ് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്നപുതിയ ചിത്രമാണ് ‘കടുവ’.


എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ പ്രതീക്ഷ ആരാധകർക്കുണ്ട്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, അച്ചായൻ സ്റ്റൈലിൽ ലൊക്കേഷനിലേക്ക് എത്തുന്ന പൃഥ്വിരാജിന്റെ ദൃശ്യങ്ങൾ ശ്രദ്ധനേടുകയാണ്.
പൃഥ്വിരാജ് നായകനാകുന്ന കടുവ സിനിമയുടെ ചിത്രീകരണം കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ആരംഭിച്ചു. വെള്ള ജുബ്ബയും മുണ്ടും അണിഞ്ഞുള്ള പൃഥ്വിയുടെ സിനിമ ലൊക്കേഷനിൽ നിന്നുള്ള ആദ്യ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചങ്ങനാശ്ശേരി മുണ്ടക്കയം പ്രദേശങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
ബോളിവുഡ് താരം വിവേക് ഒബരിയോ ആണ് ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ എത്തുന്നതെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവേക് തന്നെയാണ് ചിത്രത്തിലെ ല്ലന്‍ എന്ന് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് വിവേക് മലയാള സിനിമയില്‍ എത്തിയത്. ലൂസിഫര്‍ എന്ന ചിത്രത്തിലും അതിശക്തമായ വില്ലന്‍ വേഷമായിരുന്നു വിവേകിന്. കടുവയിലും കടുവാകുന്നേല്‍ കുറവാച്ചനെ വെല്ലുവിളിയ്ക്കുന്ന വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയി ഉണ്ടാവും.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് സംയുക്ത മേനോന്‍ ആണെന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംയുക്ത പൃഥ്വിയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. ഇവരെ കൂടാതെ അജു വര്‍ഗ്ഗീസ്, സിദ്ധിഖ്, ദിലീഷ് പോത്തന്‍, രാഹുല്‍ മാധവന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE