Home News ബാലതാരമായി തിളങ്ങിയ നയൻതാര ചക്രവര്‍ത്തി ഇനി നായികനിരയിലേക്ക്

ബാലതാരമായി തിളങ്ങിയ നയൻതാര ചക്രവര്‍ത്തി ഇനി നായികനിരയിലേക്ക്

0

‘കിലുക്കം കിലുകിലുക്കം’ എന്ന സിനിമയിലൂടെ ബാലതാരമായെത്തി ശ്രദ്ധ നേടിയ താരമാണ് നയൻതാര ചക്രവര്‍ത്തി. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങി സൂപ്പര്‍ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുമുണ്ട് ബേബി നയൻതാര.

സിനിമയിൽ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തിയായാണ്. രജിനിയുടെ ‘ കുസേലൻ ‘ എന്ന സിനിയിലൂടെ തമിഴ് – തെലുങ്ക് ഭാഷകളിലും അഭിനയിക്കുകയുണ്ടായി. റഹ്മാൻ്റെ ‘ മറുപടി ‘ യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടർന്ന് പഠനത്തിനായി അഭിനയം താൽക്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി സിനിമയിലേക്ക് തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയൻതാരയായിട്ടല്ല, നയൻതാര ചക്രവർത്തിയായി നായികയാവാനൊരുങ്ങിയാണ് വരവ്.

തമിഴ് – തെലുങ്ക് സിനിമാ വേദിയിൽ നിന്നും വലിയ ഓഫറുകൾ താരത്തെ തേടി എത്തി തുടങ്ങി. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു. ഏപ്രിൽ 20 ന് തൻ്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സിനിമാ വാർത്തകൾക്കും വിവരങ്ങൾക്കും ജോയിൻ ചെയ്യുക

എറണാകുളം തേവര സാക്രഡ് ഹാർട്ട് കോളജിൽ ബി എ മാസ്സ് കമ്മ്യൂണിക്കേഷൻ – ജേർണലിസം ആദ്യ വർ‍ഷ വിദ്യാർഥിനിയാണിപ്പോൾ നയൻ താര ചക്രവർത്തി. സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. Please like Facebook Page for updates

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE