Home News നിഴൽ; സ്റ്റോറി സോങ് പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

നിഴൽ; സ്റ്റോറി സോങ് പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

0

കുഞ്ചാക്കോബോബനും നയൻതാരയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് നിഴൽ. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകൻ അപ്പു എൻ ഭട്ടത്തിരിയുടെ ആദ്യ സംവിധാനസംരംഭം കൂടിയാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്തിട്ടുള്ള ചിത്രത്തിന്റെ ഒരു ഗാനം ആണ് ചർച്ചയാകുന്നത്. സിനിമയുടെ സ്റ്റോറി സോങ് ആണ് പുറത്തുവിട്ടിരിക്കുന്നത്. സൂരജ് കുറുപ്പിന്റെ മികച്ച സംഗീതത്തിൽ ഉള്ളതാണ് ഗാനം.

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വൻ ഹിറ്റിലേക്ക് എത്തുന്നുവെന്നാണ് സൂചന.

എസ് സജീവാണ് ‘നിഴലി’ന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിർവഹിക്കുന്നത്.
സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE