Home News കറുപ്പിന്റെ കഥ പറഞ്ഞ് ‘കാക്ക’:അമ്പരപ്പിക്കുന്ന വേഷപകർച്ചയുമായി ലക്ഷ്മിക.

കറുപ്പിന്റെ കഥ പറഞ്ഞ് ‘കാക്ക’:അമ്പരപ്പിക്കുന്ന വേഷപകർച്ചയുമായി ലക്ഷ്മിക.

കലാമൂല്യമുള്ള സംരംഭത്തെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികളുടെ മുന്നിലേക്ക് ക്രിയാത്മകമായ ഒരു പുതിയ ആശയവുമായി എത്തുകയാണ് മലയാളസിനിമയിലെ വാട്സാപ്പ് ഗ്രൂപ്പ് കൂട്ടായ്മയായ വെള്ളിത്തിരയിലെ അംഗങ്ങൾ. 256 പ്രതിഭകളുള്ള കൂട്ടായ്മയുടെ 30 മിനിറ്റിനുള്ളിൽ നിൽക്കുന്ന ‘കാക്ക’ എന്ന ഹ്രസ്വ ചിത്രമാണ് മലയാള ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക്‌ മുൻ തൂക്കമുള്ള സമകാലീക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ് ഈ ഹ്രസ്വ ചിത്രം കൈകാര്യം ചെയ്യുന്നത്. ‘ബ്രാ’, സൈക്കോ, കുന്നിക്കുരു എന്നീ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ അജു അജീഷ് ആണ് കാക്കയുടെ സംവിധാനവും എഡിറ്റിംഗും നിർവഹിക്കുന്നത്.


ലക്ഷ്മിക സജീവൻ, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുകുട്ടൻ, വിജയകൃഷ്ണൻ, ഗംഗ സുരേന്ദ്രൻ, വിപിൻ നീൽ, വിനു ലാവണ്യ, ദേവാസുര്യ, മുഹമ്മദ്‌ ഫൈസൽ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.കഥ, തിരക്കഥ, സംഭാഷണം അജു അജീഷ്‌, ഷിനോജ്‌ ഈനിക്കൽ, ഗോപിക.കെ.ദാസ്‌, ക്രിയേറ്റീവ്‌ ഹെഡ്‌ അൽത്താഫ്‌.പി.ടി, സംഗീതം പ്രദീപ്‌ ബാബു, വരികൾ അനീഷ്‌ കൊല്ലോളി പശ്ചാത്തല സംഗീതം എബിൻ സാഗർ, ഗായിക ജീനു നസീർ, ഛായാഗ്രഹണം ടോണി ലോയിഡ്‌ അരൂജ, നിശ്ചചല ഛായാഗ്രഹണം അനുലാൽ.വി.വി, യൂനുസ് ഡാക്‌സോ, സൗണ്ട് മിക്സ്‌ റോമ്‌ലിൻ മലിച്ചേരി, പി.ആർ.ഒ ഷെജിൻ ആലപ്പുഴ, പ്രൊഡക്ഷൻ കണ്ട്രോളർ ഉണ്ണി കൃഷ്ണൻ കെ.പി, ഫിനാൻസ്‌ മാനേജർ നിഷ നിയാസ്‌, കലാ സംവിധാനം സുബൈർ പാങ്ങ്‌, ചമയം ജോഷി ജോസ്‌, വിജേഷ്‌ കൃഷ്ണൻ പോസ്റ്റർ ഡിസൈൻ ഗോകുൽ.എ.ഗോപിനാഥൻ.

കാക്ക എന്ന ഹ്രസ്വചിത്രത്തിൽ പഞ്ചമിയായി അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയിരിക്കുകയാണ് ലക്ഷ്മിക സജീവൻ. കാക്ക സിനിമകണ്ട് ലക്ഷ്മികയെ അഭിനന്ദിക്കാൻ വിളിക്കുന്നവർ ചില്ലറയല്ല.ഉന്തിയ പല്ലും കറുത്ത നിറവുമൊക്കെയായി ജീവിക്കുന്ന പഞ്ചമിയാണ് കാക്കയിലെ മുഖ്യ കഥാപാത്രം.ഇതുവരെ മലയാളിക്ക് പരിചയമില്ലാത്ത നായികാ സങ്കൽപം. മാറ്റിനിർത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥയാണ് കഥയാണ് കാക്ക എന്ന ചിത്രം പങ്കുവയ്ക്കുന്നത്. ട്രാവൽ ആൻഡ് ടൂറിസം കഴിഞ്ഞ് ബഹ്റിനിൽ ട്രാവൽകൺസൾട്ടന്റ്ായി ജോലി ചെയ്യുകയാണ് ലക്ഷ്മിക. ഉയരെ, നിത്യഹരിത നായകൻ തുടങ്ങി എട്ടോളം സിനിമകളിൽ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘പുഴയമ്മ’ എന്ന സിനിമയ്ക്ക് ഏഷ്യാ ബുക് ഓഫ് റെക്കോർ‍‍ഡ്സ് കിട്ടിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE