Home News ചിരിച്ചു പറന്ന് പോത്തനും കുടുംബവും ; പ്രകാശൻ പറക്കട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിരിച്ചു പറന്ന് പോത്തനും കുടുംബവും ; പ്രകാശൻ പറക്കട്ടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്.ഒരു കുട്ടിയുടെ സ്വപ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരിക്കുന്നത്.

മനസ് നിറയെ ചിരിച്ച് ദിലീഷും മാത്യുവും നിഷയും ബൈക്കിൽ പോകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. തനി നാടൻ ലുക്കിലാണ് എല്ലാ താരങ്ങളും പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തനി നാട്ടിൻപുറത്തെ കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററും സൂചിപ്പിക്കുന്നത്. ദിലീഷ് പോത്തൻ വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ടൊവിനോ തോമസും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE