Home News ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി...

ശ്രദ്ധ നേടി സത്യം മാത്രമേ ബോധിപ്പിക്കൂ ടൈറ്റിൽ പോസ്റ്റർ; പോസ്റ്റർ പുറത്ത് വിട്ട് ചാക്കോച്ചനും ഉണ്ണി മുകുന്ദനും

0

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. സാഗർ ഹരിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ധനീഷ് രവീന്ദ്രനാഥാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അജീഷ് ആനന്ദാണ് ചിത്രത്തിൻ്റെ എഡിറ്റർ. വിച്ചു ബാലമുരളിയാണ് ചിത്രം നിർമ്മിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്നത്. അമൽ ഉണ്ണിക്കൃഷ്ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സന്തോഷ് കൃഷ്ണനാണ് ലൈൻ പ്രൊഡ്യൂസർ. അണിയറ പ്രവർത്തകർക്കെല്ലാം ആശംസ അറിയിച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദനും കുഞ്ചാക്കോ ബോബനും ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെ ശോഭനയ്ക്കൊപ്പമായിരുന്നു ധ്യാൻ ശ്രീനിവാസൻ്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് വിനീത് ശ്രീനിവാസൻ, അജു വർഗീസ്‌, നീരജ് മാധവ്, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച കുഞ്ഞിരാമയണം എന്ന സിനിമയിലൂടെയാണ് ധ്യാൻ അഭിനയരംഗത്ത് ശ്രദ്ധേയനായത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE