Home News നടൻ ടൊവിനോ തോമസിന് കൊവിഡ്

നടൻ ടൊവിനോ തോമസിന് കൊവിഡ്

0

നടന്‍ ടൊവിനോ തോമസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. തനിക്ക് രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും താരം കുറിച്ചിരിക്കുകയാണ്. ‘അങ്ങനെ എനിക്കും കൊവിഡ് പോസിറ്റീവായി, ഇപ്പോൾ ഐസൊലേഷനിലാണ്. ലക്ഷണങ്ങളൊന്നുമില്ലായിരുന്നു, സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുറച്ച് ദിവസങ്ങൾ ഇനി ക്വാറന്‍റൈൻ കാലമാണ്. കുറച്ച് നാളുകള്‍ക്ക് ശേഷമായിരിക്കും ഇനി പ്രവൃത്തി പഥത്തിലേക്കെത്തുക. എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ എന്‍റര്‍ടെയ്ൻ ചെയ്യിക്കാൻ ഉടൻ തിരിച്ചെത്താം’, ടൊവിനോ കുറിച്ചിരിക്കുകയാണ്.

മലയാളത്തിലെ യുവനടന്മാരിൽ ഏറെ ശ്രദ്ധേയനായ ടൊവിനോയുടെ കള എന്ന സിനിമയാണ് ഒടുവിൽ പുറത്തിറങ്ങിയത്. മികച്ച അഭിപ്രായം നേടിയിരുന്നു ഈ സിനിമ. കുറുപ്പ്, മിന്നൽ മുരളി, കാണേക്കാണേ, വഴക്ക്, നാരദൻ, തള്ളുമല തുടങ്ങി നിരവധി സിനിമകളാണ് ഈ വര്‍ഷം ടൊവിനോയുടേതായി ഒരുങ്ങുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE