Home Bollywood Table അക്ഷയ് കുമാർ ആശുപത്രിയിൽ; രാം സേതു സെറ്റില്‍ 45 പേര്‍ക്ക് കൊവിഡ് 19

അക്ഷയ് കുമാർ ആശുപത്രിയിൽ; രാം സേതു സെറ്റില്‍ 45 പേര്‍ക്ക് കൊവിഡ് 19

0

ഞായറാഴ്ച രാവിലെയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായത്. ഇക്കാര്യം സോഷ്യല്‍ മീഡിയ പേജിലൂടെ അക്ഷയ് കുമാര്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. കോവിഡ് പോസിറ്റീവായി മണിക്കൂറുകള്‍ക്കകം അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് പുതിയ വിവരം. ഞായറാഴ്ച അഞ്ച് മണിയോടെ തന്നെ ആശുപത്രിയിലേക്ക് മാറ്റയിതും സോഷ്യല്‍ മീഡിയിലൂടെ അക്ഷയ് കുമാര്‍ തന്നെ അറിയിച്ചു. “എനിക്ക് കുഴപ്പമൊന്നുമില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഒരു മുന്‍കരുതല്‍ എന്നോണമാണ് തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. വൈകാതെ തിരിച്ചുവരും” എന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കി.

കൊവിഡ് പോസീറ്റീവ് ആണെന്ന് കണ്ടപ്പോള്‍ തൊട്ടുതന്നെ അക്ഷയ് കുമാര്‍ കൃത്യമായ വൈദ്യ പരിശോധന നടത്തുകയും ചികിത്സ നേടുകയും ചെയ്തിരുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ തുടരാനായിരുന്നു നടന്റെ തീരുമാനം. പിന്നീട് അദ്ദേഹത്തിന്റെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് ആശുപത്രിയിലേക്ക് മാറിയത്. രാം സേതു എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അക്ഷയ് കുമാര്‍. ജാക്കലിന്‍ ഫെര്‍ണാണ്ടസും നുസ്രത്ത് ബറൂച്ചയുമാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. അക്ഷയ് കുമാറിന് കൊവിഡ് പോസിറ്റീവ് ആയപ്പോള്‍ തന്നെ ലൊക്കേഷനിലെ മറ്റ് ആളുകളും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. സെറ്റിലെ 45 ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്നാണ് ഔദ്യോഗിക വിവരം. അവരെല്ലാവരും തന്നെ അവരവരുടെ വീടുകളില്‍ ക്വാറന്റൈനിലാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE