Home News ദളപതി 65–ൽ മലയാളി നടി അപർണ ദാസ്

ദളപതി 65–ൽ മലയാളി നടി അപർണ ദാസ്

0

വിജയ്‌യെ നായകനാക്കി സൺ പിക്ചേർസ് നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി മലയാളി താരം അപര്‍ണ ദാസും. സിനിമയുടെ പൂജയുടെ ചിത്രം പങ്കുവച്ചാണ് അപര്‍ണ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ.

മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. ചെന്നൈയിലെ സണ്‍ ടിവി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. രണ്ട് ദിവസം മാത്രമുള്ള ആദ്യ ഷെഡ്യൂള്‍ ഏപ്രില്‍ ഒന്നിന് ചെന്നൈയില്‍ ആരംഭിക്കും.

‘ദളപതി 65ന്റെ ചിത്രീകരണം വ്യാഴാഴ്ച്ച ആരംഭിക്കുമെങ്കിലും എന്റെ ഭാഗങ്ങൾ മെയ് മാസത്തിൽ മാത്രമേ ചിത്രീകരിക്കൂ. ചിത്രത്തിന്റെ പൂജയിൽ ഞാൻ പങ്കെടുത്തിരുന്നു. ആദ്യമായി ഞാൻ വിജയ് സാറിനെ കണ്ടു. ശരിക്കും അതൊരു സ്വപ്നതുല്യമായ നിമിഷമായിരുന്നു’, അപർണ പറഞ്ഞു. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് സൂചനകള്‍. നയന്‍താര ചിത്രം കോലമാവ് കോകില ഒരുക്കിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE