Home News ‘മായകൊണ്ട് കാണാ കൂടൊരുക്കി’…; ചതുര്‍മുഖത്തിലെ ആദ്യ ഗാനം എത്തി

‘മായകൊണ്ട് കാണാ കൂടൊരുക്കി’…; ചതുര്‍മുഖത്തിലെ ആദ്യ ഗാനം എത്തി

0

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായിക ശ്വേത മേനോൻ ആലപിച്ച ഏറ്റവും പുതിയ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറുകയാണ്. ‘മായ കൊണ്ട് കാണാകൂടൊരുക്കി’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നത്. മഞ്ജു വാര്യരും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ടെക്‌നോ ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിലെ ആദ്യഗാനമായ ഈ പാട്ട് എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഡോണ്‍ വിന്‍സെന്റാണ് ഈ ഗാനത്തിൻ്റെ വരികൾക്ക് ഈണം ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ എട്ടിന് തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.

രഞ്ജീത്ത് കമല ശങ്കറും, സലില്‍ വിയും ഒരുമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജിസ് ടോംസും, ജസ്റ്റിന്‍ തോമസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ പ്രസ് മീറ്റിൽ മഞ്ജു വാര്യർ എത്തിയ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൻ്റെ കഥയിലും അവതരണത്തിലും ആശയപരമായും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞതാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ ലോപ്പസ്, നിരഞ്ജന അനൂപ് എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ശക്തമായ ഒരു താരനിരയും, അണിയറപ്രവര്‍ത്തകരും ചിത്രത്തിനൊപ്പമുണ്ട്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ആമേന്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രസംയോജകനായ മനോജാണ് ചതുര്‍മുഖത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് മിക്‌സിങ് നിർവ്വഹിച്ചിരിക്കുന്നത് വിഷ്ണു ഗോവിന്ദാണ്, ചിത്രത്തിന്റെ വി. എഫ്. എക്‌സ് ഏജന്‍സി- പ്രോമൈസാണ് നിർവ്വഹിച്ചിരിക്കുന്നത്.

ചതുര്‍ മുഖത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും പ്രവര്‍ത്തിക്കുന്നു. സഞ്‌ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസേര്‍സ്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിര്‍വ്വഹിക്കുന്നത്. ക്രീയേറ്റീവ് ഹെഡ് ജിത്തു അഷ്റഫാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE