Home News ‘സാര്‍പട്ടാ പരമ്പരൈ’ ടീസർ; ബോക്‌സിങ് റിങ്ങിലെ കഥയുമായി ആര്യയും പാ രഞ്ജിത്തും

‘സാര്‍പട്ടാ പരമ്പരൈ’ ടീസർ; ബോക്‌സിങ് റിങ്ങിലെ കഥയുമായി ആര്യയും പാ രഞ്ജിത്തും

0

ആട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘സാര്‍പട്ടാ പരമ്പരൈ’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതാണ് പുതിയ ടീസര്‍. കബിലന്‍ എന്ന കഥാപാത്രമായാണ് സിനിമയിൽ ആര്യ എത്തുന്നത്. ക്യാരക്ടര്‍ ട്രാൻസ്ഫോര്‍മേഷനുവേണ്ടി ആര്യയുള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ ഒരുങ്ങുന്നതും ടീസറിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൻ മേക്കോവറിലാണ് ഓരോ കഥാപാത്രങ്ങളും ചിത്രത്തിലുള്ളത്.

വടക്കന്‍ ചെന്നൈയിൽ സാധാരണക്കാര്‍ക്കിടയിൽ പ്രചാരത്തിലുള്ള ജനപ്രിയമായ പരമ്പരാഗത ബോക്‌സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് സാര്‍പട്ടാ പരമ്പരൈ എന്ന സിനിമ ഒരുങ്ങുന്നത്. കാശിമേട് ആറുമുഖം എന്ന യഥാര്‍ത്ഥ സാര്‍പട്ടാ പരമ്പരൈ ചാമ്പ്യനിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് പാ രഞ്ജിത്ത് ആര്യയുടെ കഥാപാത്രം രൂപപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രംഗൻ വാത്തിയാര്‍ എന്ന കഥാപാത്രമായി പശുപതിയും ചിത്രത്തിലുണ്ട്. ജോണ്‍ കൊക്കന്‍, കലൈയരസൻ, സഞ്ജന നടരാജൻ തുടങ്ങി നിരവധി താരങ്ങളും സിനിമയിലുണ്ട്. ജി.മുരളി ഛായാഗ്രഹണം സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ആര്‍.കെ.ശെല്‍വ എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവര്‍ ഗാനരചനയും നിര്‍വ്വഹിക്കുന്നു. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്‍റെ നീലം പ്രൊഡക്‌ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE