Home News ‘കള’യിലെ രംഗങ്ങൾ ചിത്രീകരിച്ചതിന് പിന്നിൽ; വീഡിയോ പങ്കുവെച്ച് ടൊവിനോ

‘കള’യിലെ രംഗങ്ങൾ ചിത്രീകരിച്ചതിന് പിന്നിൽ; വീഡിയോ പങ്കുവെച്ച് ടൊവിനോ

0

ടൊവിനോ തോമസ് നായകനായ ‘കള’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ടൊവിനോയുടേയും സുമേഷ് മൂറിന്‍റേയും മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ വാഴ്ത്തിയിരിക്കുകയാണ്. വയലൻസിന്‍റെ അതിപ്രസരമുള്ളതിനാൽ തന്നെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ കിടപ്പറ രംഗങ്ങളുടെ മേക്കിങ് വീഡിയോ ടൊവിനോ തന്നെ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്.

‘കള’ ബിഹൈൻഡ് ദി സീൻസ്, ഇങ്ങനെയാണ് ഞങ്ങൾ ഇത് ചെയ്തത്, ഞാനെന്‍റെ വാക്കു പാലിച്ചു എന്നൊക്കെ കുറിച്ചുകൊണ്ടാണ് ടൊവി ഇൻസ്റ്റയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കിടക്കയിൽ മലന്ന് കിടക്കുന്ന ടൊവിനോയുടെ മുകളിൽ കയറിയിരുന്നാണ് ഛായാഗ്രാഹകൻ അഖിൽ ജോര്‍ജ്ജ് രംഗം ചിത്രീകരിക്കുന്നത്. സമീപത്തായി നായിക ദിവ്യ പിള്ള ഇരിക്കുന്നതും വീഡിയോയിൽ കാണാം.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്ത ചിത്രമാണ് കള. കളയിലെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റത് ഏറെ വാര്‍ത്തയായിരുന്നു. ദിവ്യ പിള്ള, ലാല്‍, പതിനെട്ടാം പടി ഫെയിം സുമേഷ് മൂർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE