Home News യക്ഷി : വേറിട്ടൊരു യക്ഷിക്കഥ

യക്ഷി : വേറിട്ടൊരു യക്ഷിക്കഥ

ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘യക്ഷി’ വിവിധ ഹ്രസ്വചിത്രമേളകളിൽ അംഗീകാരങ്ങൾ നേടി ശ്രദ്ധേയമാകുന്നു. ബാംഗ്ലൂർ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച ഹൊറർ ചിത്രവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മാളവിക മികച്ച ബാലതാരത്തിനുള്ള അവാർഡും നേടി. മുംബൈ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം അവാർഡും മാളവികക്ക് ലഭിച്ചിട്ടുണ്ട്.

ചലച്ചിത്ര റോളിംഗ് ഫെസ്റ്റിൽ മികച്ച ചിത്രം, മികച്ച തിരക്കഥ, അഞ്ചാമത് ഐക്കോണിക്ക് ഷോർട്ട് സിനി ഫെസ്റ്റിൽ മികച്ച സാമൂഹ്യ പ്രസക്തിയുള്ള സിനിമ, തിരുവനന്തപുരം മീഡിയ സിറ്റി ഇൻ്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിൽ എക്സലൻസ് അവാർഡ്‌ എന്നിവ ചിത്രത്തിന് ഇതിനോടകം കിട്ടിയിട്ടുണ്ട്.യക്ഷിയെന്ന സങ്കല്പത്തിലൂടെ സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ കാലാന്തരവെല്ലുവിളികൾക്ക് നേരെ വിരൽ ചൂണ്ടുന്ന സിനിമയുടെ കഥ മഞ്ജു.ആർ. നായരുടേതാണ്.

പ്രമോദ് ബാബു ക്യാമറയും രാഗേഷ് റാം എഡിറ്റിംഗും സായ് ബാലൻ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. വലൻസിയ മീഡിയ കോർട്ടിൻ്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുള്ള രമാദേവി, നന്ദന, അഭിരാം പി ഗിരീഷ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

നിരവധി ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ ‘ഐ’ ക്ക് ശേഷം ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ചിത്രമാണ് ‘യക്ഷി’.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE