Home News ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടന്മാരായി ധനുഷും മനോജ് ബാജ്പേയിയും, മികച്ച നടി കങ്കണ, മികച്ച...

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടന്മാരായി ധനുഷും മനോജ് ബാജ്പേയിയും, മികച്ച നടി കങ്കണ, മികച്ച സിനിമ മരയ്ക്കാര്‍ – അറബിക്കടലിന്‍റെ സിംഹം

0

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ സിനിമാ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് മൂലം 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നില്ല. മികച്ച ഫീച്ചര്‍ സിനിമയായി മോഹൻലാൽ നായകനായ ‘മരയ്ക്കാര്‍ – അറബിക്കടലിന്‍റെ സിംഹം’ തിരഞ്ഞെടുത്തു.

മികച്ച നടനുള്ള പുരസ്കാരം നേടിയത് ‘ഭോൺസ്ലേ’യിലൂടെ മനോജ് ബാജ്പേയിയും ‘അസുരനി’ലൂടെ ധനുഷും സ്വന്തമാക്കി. മികച്ച നടിയായി തിരഞ്ഞെടുത്തത് ‘മണികര്‍ണ്ണിക’, ‘പങ്ക’ തുടങ്ങിയ സിനിമകളിലെ അഭിനയം പരിഗണിച്ച് കങ്കണ റനൗട്ടിനെയാണ്. മികച്ച സഹനടനുള്ള പുരസ്കാരം ‘സൂപ്പർ ഡീലക്സി’ലെ പ്രകടനത്തിലൂടെ വിജയ് സേതുപതിക്ക് ലഭിച്ചു.

മികച്ച നവാഗാത സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു. കള്ളനോട്ടമാണ് മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രം. സജിൻ ബാബു ഒരുക്കിയ ബിരിയാണിക്ക് സ്പെഷ്യൽ മെൻഷൻ പുരസ്കാരം ലഭിച്ചു.

മികച്ച തമിഴ് ചിത്രമായി അസുരൻ തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ ( സ്‌പെഷ്യല്‍ എഫക്ട്), കോളാമ്പി ( ഗാനരചന പ്രഭാ വര്‍മ) , മികച്ച ഹിന്ദി ചിത്രം ഛിഛോരെ, മികച്ച റീറെക്കോഡിങ് ഒത്ത സെരുപ്പ് സൈസ് 7( റസൂല്‍ പൂക്കുട്ടി), മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്), ഒരു പാതിര സ്വപ്‌നം പോലെ( മികച്ച കുടുംബ ചിത്രം, നോണ്‍ ഫീച്ചര്‍ ഫിലിം).

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE