Home Bollywood Table ഓകെ കമ്പ്യൂട്ടർ മാർച്ച്‌ 26 ന്; കനി കുസൃതിയുടെ ആദ്യ ബോളിവുഡ് ചിത്രം

ഓകെ കമ്പ്യൂട്ടർ മാർച്ച്‌ 26 ന്; കനി കുസൃതിയുടെ ആദ്യ ബോളിവുഡ് ചിത്രം

0

നടി കനി കുസൃതിയുടെ ആദ്യ ബോളിവുഡ് ചിത്രം ഓകെ കംപ്യൂട്ടർ ട്രെയിലർ പുറത്തിറങ്ങി. സംസ്ഥാന പുരസ്കാരജേതാവ് കനികുസൃതി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് സീരീസ് ആണ് ഒക്കെ കമ്പ്യൂട്ടർ. ഇതുവഴി കനികുസൃതി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഒക്കെ കമ്പ്യൂട്ടർ ഒരു സയൻസ് ഫിക്ഷൻ കോമഡി സീരിസാണ്. സാങ്കേതികവിദ്യ മനുഷ്യനെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നതിന്റെ പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും ഒക്കെയാണ് ഇതിൽ പ്രമേയം ആകുന്നതും.

വിജയ് വർമ, രാധിക ആപ്തെ, ജാക്കി ഷ്രോഫ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കനി എത്തുന്നത്.പൂജ ഷെട്ടി, നീൽ പഗേഡർ എന്നിവർ ചേർന്നാണ് സംവിധാനം. നിർമാണം ആനന്ദ് ഗാന്ധി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE