Home News ‘ദൃശ്യം 2’ അമ്പരപ്പിച്ചു; തിരക്കഥ ലോക നിലവാരത്തിലുള്ളതാണെന്ന് രാജമൗലി

‘ദൃശ്യം 2’ അമ്പരപ്പിച്ചു; തിരക്കഥ ലോക നിലവാരത്തിലുള്ളതാണെന്ന് രാജമൗലി

0

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ‘ദൃശ്യം 2’ ആമസോൺ പ്രൈമിലൂടെയെത്തി വന്‍ വിജയമായിരിക്കുകയാണ്. സിനിമയുടെ തെലുങ്ക് റീമേക്ക് ചിത്രീകരണം അടുത്തിടെ ആരംഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയെ പുകഴ്ത്തി ബാഹുബലി ഉള്‍പ്പെടെയുള്ള സൂപ്പർ‍ ഹിറ്റ് തെലുങ്ക് സിനിമകളുടെ സംവിധായകന്‍ എസ് എസ് രാജമൗലി എത്തിയിരിക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫിന് അദ്ദേഹം അയച്ച അഭിനന്ദന സന്ദേശം ജീത്തു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

2013-ൽ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമ മലയാളത്തിലെ സസ്പെൻസ് ത്രില്ലറുകളുടെ മുൻനിരയിലുള്ള ചിത്രമാണ്. 8 വർഷങ്ങൾക്ക് ശേഷം സിനിമയുടെ രണ്ടാം ഭാഗം നേരിട്ടുള്ള ഒടിടി റിലീസായെത്തിയപ്പോൾ ലോകമെങ്ങും അംഗീകാരം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ തെലുങ്കിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകൻ രാജമൗലി ദൃശ്യത്തെ പുകഴ്ത്തിയിരിക്കുകയാണ്. “ഹായ് ജീത്തു, കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഞാൻ ദൃശ്യം 2 കണ്ടു. ദൃശ്യം 2 കണ്ടതിന് പിന്നാലെ ദൃശ്യം ആദ്യ ഭാഗവും കണ്ടു. ദൃശ്യം ഫസ്റ്റിന്‍റെ തെലുങ്ക് പതിപ്പായിരുന്നു റിലീസായ സമയത്ത് ഞാൻ കണ്ടിരുന്നത്, രാജമൗലി കുറിച്ചിരിക്കുകയാണ്. ദൃശ്യം 2-ന്‍റെ ഡയറക്ഷൻ, തിരക്കഥ, എഡിറ്റിങ്, അഭിനയം എല്ലാം ഏറെ അമ്പരപ്പിക്കുന്നതാണ്, പക്ഷേ സിനിമയുടെ തിരക്കഥ അതിനൊക്കെ അപ്പുറം വേറെന്തോ ആണ്. ലോക നിലവാരമുള്ളതാണ്. ദൃശ്യം ആദ്യഭാഗം തന്നെ മാസ്റ്റര്‍ പീസ് ആണ്, ആദ്യഭാഗത്തോട് ഏറെ ചേര്‍ന്നു പോകുന്നതാണ് രണ്ടാം ഭാഗവും, അത്ര തന്നെ പിടിച്ചിരുത്തുന്ന അവതരണം, ബ്രില്യന്‍സില്‍ കുറഞ്ഞതൊന്നുമല്ലിത്, താങ്കളിൽ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ ഉണ്ടകട്ടെ”, രാജമൗലിയുടെ കുറിപ്പ് ഇങ്ങനെയാണ് അവസാനിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ സിനിമാ വാർത്തകൾക്കും വിവരങ്ങൾക്കും ജോയിൻ ചെയ്യുക

“നന്ദി രാജമൗലി സാർ, എനിക്കേറെ അഭിമാനം തോന്നുന്നു, ഇത് എന്‍റെ ദിവസം ധന്യമാക്കി, ഏറെ ആവേശഭരിതാനാകുന്നു”, എന്ന് കുറിച്ചുകൊണ്ടാണ് ജീത്തു ജോസഫ്, രാജമൗലി തനിക്കയച്ച സന്ദേശം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഉൾപ്പെടെ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേരും മറ്റുള്ളവരും ജീത്തു ജോസഫിനെ അഭിനന്ദിച്ച് പോസ്റ്റിന് താഴെ എത്തിയിട്ടുമുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE