Home News ഷറഫുദ്ധീൻ ഓട്ടത്തിലാണ്. ഒപ്പം നൈല ഉഷയും.

ഷറഫുദ്ധീൻ ഓട്ടത്തിലാണ്. ഒപ്പം നൈല ഉഷയും.

0

ഷറഫുദ്ദീനും നൈല ഉഷയും പ്രധാന കഥാപാത്രങ്ങളാകുന്ന “പ്രിയൻ ഓട്ടത്തിലാണ്” സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി.സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നിവിൻ പോളി, മഞ്ജുവാര്യർ, അൽഫോൻസ് പുത്രൻ എന്നിവർ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്.

‘Wow’ സിനിമയുടെ ബാനറിൽ സന്തോഷ്‌ ത്രിവിക്രമൻ നിർമിക്കുന്ന പ്രസ്തുത സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് ആന്റണി സോണിയാണ്. c/o സൈറാ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിത്തിലാണിന്റെ കഥയും തിരക്കഥയും അനിൽ കുര്യന്റെയും, അഭയ് കുമാറിന്റെയുമാണ്. ചതുർമുഖം, സു.. സു.. സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ്‌ എന്നീ സിനിമകൾക്ക് ശേഷം ഇരുവരും ചേർന്നു രചിക്കുന്ന ചലച്ചിത്രമാണിത്.

പ്രമുഖ താരങ്ങൾക്കൊപ്പം അപർണ ദാസ് (മനോഹരം ഫെയിം), ബിജു സോപാനം, അശോകൻ, സ്പടികം ജോർജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, ദേവി അജിത്ത് തുടങ്ങിയവർ ഈ സിനിമയിൽ വേഷമിടുന്നു.

P.M ഉണ്ണികൃഷ്ണൻ ക്യാമറയും, ജോയൽ കവി എഡിറ്റിങ്ങും, സംഗീതം ലിജിൻ ബാംബിനോയും, K ഗോകുൽസൗണ്ട് ഡിസൈനിങ്ങും, രാജേഷ് വേലായുധൻ കലാ സംവിധാനവും, സമീറ സനീഷ് വസ്ത്രാലങ്കാരവും, റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചലച്ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സലീമും, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്തിലും ചീഫ് അസോസിയേറ്റ് ദീപുലാൽ രാഘവനും പബ്ലിസിറ്റി Do ഡിസൈനും കൈകാര്യം ചെയ്യുന്നു. മാർച്ച്‌ മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE