മലയാളികളുടെ പ്രിയതാരദമ്പതികളായ ദിലീപിൻറെയും കാവ്യാമാധവൻറെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ച ആകാറുണ്ട്.നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളിലുമെല്ലാം ദിലീപും ഭാര്യ കാവ്യാമാധവനും മകൾ മീനാക്ഷിയും തിളങ്ങി നിന്നിരുന്നു. വിവാഹച്ചടങ്ങിനിടെയുണ്ടായ മകൾ മീനാക്ഷിയുടെ ഡാൻസും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .
ഇപ്പോൾ താരദമ്പതികൾ നീലേശ്വരം ക്ഷേത്ര ദർശനം നടത്തിയപ്പോൾ എടുത്ത ചില ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലും മന്നൻപുറത്ത് ഭഗവതി ക്ഷേത്രത്തിലുമാണ് ദര്‍ശനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.
കാവ്യയുടെ കുടുംബങ്ങൾ മുഴുവൻ താമസിക്കുന്നത് നീലേശ്വരത്താണ്. കാവ്യാമാധവൻറെയും ദിലീപിൻറെയും വിവാഹശേഷം കാവ്യയുടെ ജന്മസ്ഥലമായ നീലേശ്വരത്ത് എത്തുന്നത് ആദ്യമായാണ്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന ഹരജി റദ്ദാക്കിയതിനു പിന്നാലെയാണ് കാവ്യയോടൊപ്പം വഴിപാട് നടത്തിയത്. ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണം നടത്തിയാണ് താരദമ്പതികള്‍ ക്ഷേത്രത്തില്‍നിന്ന് മടങ്ങിയത്.