Home News ജോർജ്ജ് കുട്ടിക്ക് പിന്നാലെ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ രാം ബാബുവും : ദൃശ്യം 2 തെലുങ്ക്...

ജോർജ്ജ് കുട്ടിക്ക് പിന്നാലെ സ്വന്തം കുടുംബത്തെ രക്ഷിക്കാൻ രാം ബാബുവും : ദൃശ്യം 2 തെലുങ്ക് റീമേക്ക് പ്രഖ്യാപിച്ച് ജിത്തു ജോസഫ്

0

മോഹൻലാല്‍ നായകനായി ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ച ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. മലയാളത്തിൽ ചിത്രം സംവിധാനം ചെയ്ത ജീത്തു ജോസഫ്‌ തന്നെയാകും സിനിമയുടെ സംവിധായകനെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.ചിത്രം തെലുങ്കിൽ നിര്‍മ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂർ തന്നെയാണ്. ദൃശ്യത്തിന്‍റെ ആദ്യ ഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. അന്ന് നായകനായ വെങ്കിടേഷ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകനെന്നാണ് പുറത്തുവന്നിരിക്കുന്നത വിവരം. അന്ന് ചിത്രം സംവിധാനം ചെയ്തിരുന്നത് നടി ശ്രീപ്രിയയായിരുന്നു.

ദൃശ്യം ആദ്യ ഭാഗം ഇതിനകം ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഭാഗം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രണ്ടാം ഭാഗം ഇന്ന് പുറത്തിറങ്ങിയിരുന്നത്. ദൃശ്യം 2 തെലുങ്ക് പതിപ്പിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഉടനുണ്ടാകുമെന്നാണ് വിവരം. തെലുങ്ക് പതിപ്പിലും മീന തന്നെയാകും നായിക. ആശ ശരത് അഭിനയിച്ച വേഷം നദിയ മൊയ്‍തു ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴില്‍ കമല്‍ഹാസനെ നായകനാക്കി പാപനാശം എന്ന പേരിലും ഹിന്ദിയില്‍ അജയ് ദേവ്ഗണ്‍ നായകനായി ദൃശ്യം എന്ന പേരിലും കന്നഡയില്‍ വി രവിചന്ദ്രനെ നായകനാക്കി ദൃശ്യം എന്ന പേരില്‍ തന്നെയും റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ പാപനാശം ഒരുക്കിയത് ജീത്തു ജോസഫായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE