Home News കളരിയിലെ കാൽച്ചിലമ്പൊലികൾ

കളരിയിലെ കാൽച്ചിലമ്പൊലികൾ

0

കലാലയ ഓർമ്മകളുടെ മഴവിൽക്കാലത്തിലേക്ക്……. വീണ്ടും… ദീർഘകാല പ്രവാസിയും വ്യവസായിയുമായ ശ്രീ ഹരീഷ് രാമചന്ദ്രൻ ഹരിവരത്തിന്റെ ഭാവസാന്ദ്ര വരികളിലൂടെ കലാലയ ഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഓർമ്മപ്പെടുത്തലാണ് ഈ കവിത…

സൗഹൃദങ്ങളും പ്രണയവും.. വിരഹവും… വരച്ചിട്ട ഒരു മഴവിൽക്കാലം
കവിതയിലൂടെ പ്രേക്ഷകരുടെ മനസ്സ് നനയിക്കുന്നു….സംഗീത സാമ്രാട്ട് വിദ്യാധരൻ മാസ്റ്ററുടെ ഈണവും ആലാപനവും ഈ കവിതയുടെ ആത്മാവ് തൊട്ടുണർത്തുന്നു. വ്യത്യസ്തമായ ശൈലിയിലുള്ള ഛായാഗ്രഹണവും എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച സന്ദീപ് സത്യൻ ദൃശ്യഭംഗിയിലൂടെ കവിതയെ വീണ്ടും വീണ്ടും പ്രേക്ഷകരുടെ മനസ്സിലേക്കു പതിപ്പിക്കുന്നു.

രണ്ടു കഥാ പാത്രങ്ങളിലൂടെയാണ് കവിത മുന്നോട്ടു സഞ്ചരിക്കുന്നത്.ഉണ്ണിമായയും പ്രശാന്ത് പൂനൂരുമാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മേക്കപ്പ് കോസ്റ്റും നിർവഹിച്ചിരിക്കുന്നത് രേവതി സന്ദീപ്‌ ആണ്. സ്റ്റിൽസ് അതുൽ കൃഷ്ണ. ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജ് മഴവിൽക്കാലം 1985-90 ബാച്ച് ന്റെ ബാനറിൽ ഹരിവരം മ്യൂസിക് ആണ് കവിത പ്രേക്ഷകരിലേക്കു യൂട്യൂബിലൂടെ എത്തിക്കുന്നത്…

രചന:ഹരീഷ് രാമചന്ദ്രൻ, ഹരിവരം. സംഗീതം, ആലാപനം:വിദ്യാധരൻ മാസ്റ്റർ. ക്യാമറ, എഡിറ്റിംഗ്, സംവിധാനം: സന്ദീപ്‌ സത്യൻ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE