Home Cinema Pedia 2021 ലെ ചക്കോച്ചൻ ചിത്രങ്ങളിലൂടെ

2021 ലെ ചക്കോച്ചൻ ചിത്രങ്ങളിലൂടെ

0

2021ലെ തന്റെ ചലച്ചിത്രങ്ങളുടെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. മോഹൻകുമാർ ഫാൻസ്, ഗർർർ, ഭീമന്റെ വഴി, നീലവെളിച്ചം, നായാട്ട്, പട, നിഴൽ തുടങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ ആണ് താരം പങ്കുവെച്ചത്.

അഞ്ചാംപാതിരക്ക് ശേഷം വീണ്ടും ത്രില്ലറുമായി എത്തുന്ന കുഞ്ചാക്കോബോബൻ ചിത്രമാണ് നിഴൽ. തെന്നിന്ത്യൻ താര സുന്ദരി നയൻതാര നായികയാകുന്ന ഈ ചിത്രം സംസ്ഥാന അവാർഡ് ജേതാവ് ആയിട്ടുള്ള എഡിറ്റർ അപ്പു എൻ ഭട്ടത്തിരി ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. ചിത്രം ഈ വർഷം മാർച്ച് നാലിന് റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്ന ചിത്രമാണ് ഗർർർ. ജയ് കെ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് എന്നാണ് പോസ്റ്ററിൽ നിന്ന് സൂചന ലഭിക്കുന്നത്.

വിജയ് സൂപ്പറും പൗർണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻകുമാർ ഫാൻസ്. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സിനിമയുടെയും വിജയിക്കാൻ കഴിയാതെ പോയ ഒരു നടന്റെയും കഥ പറയുന്നു. പുതുമുഖ താരം അനാർക്കലി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ചെമ്പൻ വിനോദ് ജോസിനെ തിരക്കഥയിൽ അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭീമന്റെ വഴികൾ. കുഞ്ചാക്കോ ബോബനെ കൂടാതെ ഈ സിനിമയിൽ ചിന്നു ചാന്ദിനി ചെമ്പൻ വിനോദ് ജോസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മാർട്ടിൻ പ്രകാശത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ മറ്റൊരു ചിത്രം ജോജുജോർജ്, നിമിഷ സജയൻ എന്നിവരും കുഞ്ചാക്കോബോബന്റെ ഒപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന നോവലിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രമാണ് ‘പട‘. കമല്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുരൂഹതകളുയർത്തുന്ന ചിത്രത്തിന്റെ പോസ്റ്ററും ഇതോടകം പ്രേക്ഷകപ്രീതി നേടിയിരുന്നു.

ഫെല്ലിനി ടി പി സംവിധാനം ചെയ്ത് ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തെയും പോസ്റ്റർ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE