Home News മകൾ വിസ്മയയുടെ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകവുമായി മോഹൻലാൽ

മകൾ വിസ്മയയുടെ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകവുമായി മോഹൻലാൽ

0

സിനിമകളിൽ സജീവമല്ലെങ്കിൽ കൂടി ഏറെ ആരാധകരുള്ള താരപുത്രിയാണ് നടൻ മോഹൻലാലിന്‍റെ മകള്‍ വിസ്മയ. ഒരു അച്ഛൻ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഫെബ്രുവരി 14ന് മകൾ എഴുതിയ പുസ്തകം പുറത്തിറങ്ങുന്ന കാര്യം പ്രഖ്യാപിക്കുന്നതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുന്ന പുസ്തകത്തിന് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇത് പുറത്തിറക്കുന്നത്.

നേരത്തെ ഒരു അഭിമുഖത്തിൽ വിസ്മയ പുസ്തകത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞിരുന്നു. “ഒരു കവിതാ പുസ്തകം എഴുതാനുള്ള ഉദ്ദേശ്യത്തോടെ ഞാൻ ഇരുന്നില്ല. അവ വായിക്കുമ്പോൾ നിങ്ങൾ കാണുന്നത് പോലെ, അവ വളരെ ലളിതമായി എഴുതിയിരിക്കുന്നു. സബ്‌വേയ്‌ക്കായി കാത്തിരിക്കുന്ന സമയത്തോ ഞാൻ ഇഷ്ടപ്പെടുന്ന ഒരു പാട്ടു കേൾക്കുമ്പോഴോ അല്ലെങ്കിൽ ഒരു പെയിന്റിംഗ് കാണുമ്പോഴോ പ്രകൃതിയിൽ കാണുമ്പോഴോ വന്ന വാക്കുകൾ, ചിലത് ഞാൻ ചിലപ്പോൾ എന്റെ ഫോണിൽ ടൈപ്പുചെയ്ത കവിതകളാണ്. ”

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE