Home Short Film Corner ‘ഇടവഴിയിലെ പ്രേതം’; ഇതുപോലെ ഒരു അനുഭവ കഥ നിങ്ങൾക്കും കാണാം

‘ഇടവഴിയിലെ പ്രേതം’; ഇതുപോലെ ഒരു അനുഭവ കഥ നിങ്ങൾക്കും കാണാം

0

അബദ്ധ ധാരണകൾ യുവതലമുറകളെ അന്ധവിശ്വാസത്തിലേക്ക് തള്ളി വിട്ടേക്കാവുന്നതിനെതിരെയുള്ള സന്ദേശവുമായി പ്രവാസി മലയാളിയുടെ ഷോർട്ട് ഫിലിം പ്രേക്ഷക പ്രീതി നേടുന്നു. ഇന്ത്യൻ കൂക്കു ബാനറിൽ പാഷാണം ഷാജിയെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച് പ്രവാസി മലയാളി ഗണേഷ് കരിങ്ങാട്ട് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ‘ഇടവഴിയിലെ പ്രേതം’ എന്ന ഹ്രസ്വ ചിത്രമാണ് നവ മാധ്യമങ്ങളിലൂടെ പ്രശംസ നേടുന്നത്.

സമൂഹത്തിൽ പലർക്കും സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതുമായ സംഗതിയെ ഹൊററിന്റെ പശ്ചാത്തലത്തിൽ ഹ്യൂമർ ട്വിസ്റ്റിലൂടെ ദൃശ്യവത്ക്കരിച്ചതാണ് ഇടവഴിയിലെ പ്രേതം എന്ന ഹ്രസ്വ ചിത്രം. നഗരത്തിൽ നിന്നും നാട്ടിൻ പുറതെത്തിയ യുവാവിന്റെ മനസ്സിൽ കേട്ടറിവിലൂടെ മുള പൊട്ടിയ ആശങ്ക ഇരുളിന്റെ മറവിൽ ഉണ്ടായ അനുഭവത്തിലൂടെ സത്യമെന്ന് തോന്നിപ്പിക്കുന്നു. എന്നാൽ പകൽ വെളിച്ചത്തിൽ അതിന്റെ യഥാർത്ഥ്യം തിരിച്ചറിഞ്ഞപ്പോഴുണ്ടായ ട്വിസ്റ്റാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യാവസാനം വരെ സസ്പൻസ് നിലനിർത്തിയ ഗണേഷിന്റെ രചനാവൈഭവവും കഥാഗതിക്കനുസൃതമായ പശ്ചാത്തലവും ചിത്രത്തെ മികവുറ്റതാക്കി. പാടവും പാടവരമ്പും, പുഴകളും പാലങ്ങളുമൊക്കെയുള്ള തന്റെ നാടിന്റെ ദൃശ്യഭംഗി അനാവരണം ചെയ്യാനും ഗണേഷിന് കഴിഞ്ഞുവെന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നിരവധി ചിത്രങ്ങളിൽ വേഷമിട്ട അശ്വിൻ ഗണേഷ് തന്റെ നായകവേഷവും മികവുറ്റതാക്കി.

നഗരജീവിതത്തിന്റെ ഗൗരവവും നാട്ടിൻ പുറത്തുകാരന്റെ ലാളിത്യവും അസാധരണ സംഭവത്തിനു മുന്നിലെ അമ്പരപ്പും അശ്വിൻ തന്മയത്തോടെ അവതരിപ്പിച്ചു. കെ.എൻ.കീപ്പേരി, രവി പട്ടേന,സജിത പള്ളത്ത്, ആശ്രയവിജയൻ, നിരഞ്ജൻ സുധീഷ്, എന്നിവർചെറിയ വേഷങ്ങളിലാണെങ്കിലും തങ്ങളുടെ റോൾ ഭംഗിയാക്കി. നീലേശ്വരത്തിന്റെ നാട്ടുഡി.ഒ.പി. നിശാന്ത് തലയടുക്കത്തിന്റെ ചിത്രീകരണവും സുകു ഇടപ്പാളിന്റെ ആകാശ ദൃശ്യങ്ങളും ചിത്രത്തിന്റെ ദൃശ്യഭംഗിക്ക് മികവുകൂട്ടി.

അസോസിയേറ്റ് ഡയരക്ടർ: സജിത്ത് ബാബു, അസോസിയേറ്റ് ക്യാമറാമാൻ:ഹിമേഷ്, എഡിറ്റിങ്ങ്: ജിഷാദ് മുഹമ്മദ്, പശ്ചാത്തല സംഗീതം: ശ്രീജിത്ത് നീലേശ്വരം കല: ദിവീഷ്, പി.ആർ.ഒ.സേതു ബങ്കളം, സാങ്കേതിക സഹായം: വിനു ഗോപി, സി.എച്ച്.സുരേഷ് ബാബു, ചന്ദ്രൻ നവോദയതുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ ഇന്ത്യൻ കുക്കുവിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ചിത്രം യു.എ.ഇയിലെയും കേരളത്തിലെയും ടെലിവിഷൻ വിവിധ ചാനലുകളും സംപ്രേഷണം ചെയ്യും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE