Home News ‘കെജിഎഫ് ചാപ്റ്റർ 2’; ജൂലൈ 16ന് തീയറ്ററുകളിലേക്ക്

‘കെജിഎഫ് ചാപ്റ്റർ 2’; ജൂലൈ 16ന് തീയറ്ററുകളിലേക്ക്

0

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2. ചിത്രം ജൂലൈ 16ന് തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. പ്രശാന്ത് സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ കെജിഎഫ് 1 തുടർച്ചയാണ് ഈ ചിത്രം. 1951 മുതൽ വർത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാംഭാഗത്തിൽ പറയുന്നത്. കോലാർ സ്വർണ്ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ് കെജിഎഫ്.

കെജിഎഫ് ചാപ്റ്റർ 2 വിൽ കൊടും വില്ലൻ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ചിത്രത്തിൽ രവീണ ടൻഡോൺ ഇന്ത്യൻ പ്രധാനമന്ത്രിയായി വേഷമിടുന്നു. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായകനായ യാഷിന്റെ ​ഗംഭീര പ്രകടനം തന്നെ ചിത്രത്തിൽ കാണാനാകുമെന്നാണ് ആരാധക പ്രതീക്ഷ.

ചിത്രത്തിന്റെ റിലീസ് തീയതി നടൻ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവൻ തിയേറ്റർ പ്രതികരണം പ്രതീക്ഷിക്കുന്ന കെജിഎഫ് 2 ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ചിത്രവുമായി ബന്ധപ്പെട്ട് വന്ന സ്റ്റിലുകളും ടീസറും വൻ ഹിറ്റായിരുന്നു.

കെജിഎഫ് ന് പ്രചോദനമായത് ഒരു യഥാർത്ഥ ഗുണ്ടാസംഘതലവൻ റൗഡി തങ്കം ആണെന്ന വാർത്ത മുൻപ് പ്രചരിച്ചിരുന്നു. സംവിധായകൻ പ്രശാന്ത് നിൽ ഇത് നിഷേധിച്ചെങ്കിലും, ആദ്യചിത്രം തന്റെ മകനെ നെഗറ്റീവായി അവതരിപ്പിച്ചതെന്ന് തോന്നിയതിനാൽ, തങ്കത്തിന്റെ അമ്മ പൗളിനയോ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് ചിത്രീകരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE