Home Bollywood Table ‘സബാഷ് മിഥു’: മിതാലി രാജായി തപ്സി എത്തുന്നു

‘സബാഷ് മിഥു’: മിതാലി രാജായി തപ്സി എത്തുന്നു

0

ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവചരിത്രമായ ‘സബാഷ് മിഥു’ എന്ന ചിത്രത്തിൽ മിതാലി രാജായി തപ്സി എത്തുന്നു. താരം ചിത്രത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ്. “ബാറ്റും ബോളുമായുള്ള പ്രണയം ആരംഭിച്ചു. ഇനിയും ഒരുപാടു ദൂരം പോകണം. ഇത് ഒരു നാഴികക്കല്ലായി മാറുന്നു; ഞങ്ങളുടെ ക്യാപ്റ്റൻ കൂൾ മിതാലി രാജിനും നീലനിറത്തിലുള്ള എല്ലാ സ്ത്രീകൾക്കും” എന്ന കുറിപ്പോടു കൂടിയാണ് പരിശീലനത്തിന്റെ ചിത്രം താരം പങ്കുവെച്ചത്.

രാഹുൽ ധോളകിയ സംവിധാനം ചെയ്യുന്ന ‘സബാഷ് മിഥു’ എന്ന ചിത്രം 2019 ൽ മിതാലി രാജിന്റെ ജന്മദിനത്തിലാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം തപ്സി ‘സബാഷ് മിഥു’വിലെ തന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. “നിങ്ങളുടെപുരുഷ ക്രിക്കറ്റ്ക്കാരൻ ആരാണെന്ന് എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, എന്നാൽ അവരുടെ പ്രിയപ്പെട്ട വനിതാ ക്രിക്കറ്റ്പ്ലയെർ ആരാണെന്ന് നിങ്ങൾ അവരോട് ചോദിക്കണം” എന്ന കുറിപ്പോടു കൂടിയാണ് ഫസ്റ്റ്ലുക്ക് പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വേഷം ചെയ്യാനുള്ള പരിശീലനം തപ്സി ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE