രഞ്ജിത്തിന്റെ കഥയിൽ ഒരുങ്ങിയ പൂവള്ളി ഇന്ദുചൂഢനെന്ന മാസ് നായക കഥാപാത്രവും സംഭാഷണങ്ങളും ഇന്നും ആരാധകർക്ക് ലഹരിയാണ്. നരസിംഹത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസും രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്’. എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ഷാജി കൈലാസ് പറയുന്നത്.
മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്… ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ് #21YearsOfNarasimham
Posted by Shaji Kailas on Monday, January 25, 2021
തിലകൻ, ജഗതി ശ്രീകുമാർ, എൻ.എഫ് വർഗീസ്, ഐശ്വര്യ, ഭാരതി, സ്ഫടികം ജോർജ്, സായ്കുമാർ എന്നീ താരനിരയ്ക്കൊപ്പം അതിഥി വേഷത്തിൽ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമായി. അഡ്വക്കേറ്റ് നന്ദഗോപാല മാരാർ എന്ന മമ്മൂട്ടി കഥാപാത്രവും ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്നു. എം.ജി രാധാകൃഷ്ണൻ ഈണം നൽകിയ ഗാനങ്ങളും എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നായി മാറി.
‘ആശീര്‍വാദ് സിനിമാസിന്റെ നരസിംഹം റിലീസായിട്ട് ജനുവരി 26 ന് 21 വര്‍ഷങ്ങള്‍ തികയുന്നു. ആശീര്‍വാദ് സിനിമാസിന്റെ ഓഫീസ് എന്ന സ്വപ്നം സഫലമായിട്ട് ഒരു വര്‍ഷവും. കാര്‍മേഘങ്ങള്‍ മാറി പ്രതീക്ഷകളുടെ പുതിയ നാളുകള്‍ വരുമ്പോള്‍ പുതിയ പ്രൊജക്റ്റുകളുമായി നിങ്ങള്‍ക്കൊപ്പം ആശീര്‍വാദും ഉണ്ടാകും. ഇതുവരെ തന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി’. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറയുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ ഭാര്യ ശാന്തിയ്ക്കുമൊപ്പം തിരി തെളിയിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നരസിംഹം റിലീസ് ചെയ്തു എന്നതിനൊപ്പം ആശീര്‍വാദ് സിനിമാസ് എന്ന പേരില്‍ ആന്റണി ഒരു നിര്‍മാണ കമ്പനി ആരംഭിച്ചതിന്റെ കൂടി വാര്‍ഷികമാണിത്.
ആശിർവാദ് സിനിമാസിൻ്റെ നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വർഷങ്ങൾ തികയുന്നു .. ആശിർവാദ് സിനിമാസിൻ്റെ ഓഫീസ് എന്ന സ്വപ്നം…
Posted by Mohanlal on Monday, January 25, 2021
മോഹന്ലാലിന്ന്റെ ഡ്രൈവറായി സിനിമയിലേക്ക് എത്തിയ ആന്റണി പെരുമ്പാവൂരിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഡ്രൈവറില്‍ നിന്നും മോഹന്‍ലാലിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായിട്ടും സന്തതസഹചാരിയായം ആന്റണി മാറി. സിനിമാ നിര്‍മാണത്തിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ വെള്ളിത്തിരയിലെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു ആദ്യമായി ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം.
2000 ജനുവരി 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്. പൂവള്ളി ഇന്ദുചൂഢന് എന്ന മാസ് കഥാപാത്രത്തിലൂടെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നു. ബോക്സോഫീസിലും വലിയ കളക്ഷന്‍ നേടിയതോടെ ആശീര്‍വാദ് സിനിമാസിന്റെ തുടക്കം മനോഹരമായി. ആ കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം ലാഭം സ്വന്തമാക്കാന്‍ നരസിംഹത്തിന് സാധിച്ചിരുന്നു. നരസിംഹം റിലീസിനെത്തി 15 വര്‍ഷം പൂര്‍ത്തിയാക്കിയ 2014 ല്‍ ദുബായില്‍ സിനിമ വീണ്ടും റീറിലീസ് ചെയ്തിരുന്നു. അവിടെ നിന്നും വമ്പന്‍ പിന്തുണ ലഭിച്ചതോടെ 2016 ല്‍ കേരളത്തിലും സിനിമ റിലീസ് ചെയ്തു.