Home Cinema Pedia കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു.

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു.

0

കേരളത്തിലെ ആദ്യ 4DX സിനിമാ തിയറ്റർ തിരുവനന്തപുരം ലുലുമാളിൽ വരുന്നു. PVR കൊണ്ടു വരുന്ന 12 സ്‌ക്രീനിൽ ഒരു സ്ക്രീൻ 4DX ആണ്.

ഇന്ത്യയിൽ നിലവിൽ അഞ്ച് 4DX തിയേറ്ററുകളാണുള്ളത്. രണ്ടെണ്ണം മുംബൈയിലും ബാംഗ്ലൂർ, ഡൽഹി, ഹൈദരാബാദ് ഒരോന്നു വീതവും. ഇന്ത്യയിലെ ഏറ്റവും വലിയ 4DX തിയറ്റർ ഇനി തിരുവനന്തപുരത്തുള്ളതാണ്. തിരുവനന്തപുരം ടോറസ്മാളിൽ വരുന്ന IMAX സ്ക്രീനിനു പിന്നാലെയാണ് 4DX തിയേറ്ററും വരുന്നത്. 2021ൽ തുറക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ മാളായ ലുലുമാൾ തുറക്കുന്നതിനോടൊപ്പം PVR ന്റെ തിയറ്ററുകളും തുറക്കപ്പെടും. 2022 ഇൽ IMAX തിയേറ്ററും. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ തിയേറ്ററും ഏറ്റവും വലിയ multiplex ഉം ഏറ്റവും കൂടുതൽ തിയറ്ററുകളും തിരുവനന്തപുരത്ത് തന്നെയാണ്.

എന്താണ് 4DX തിയേറ്റർ.

മൾട്ടി സ്ക്രീൻ പ്രോജക്ഷനോടൊപ്പം സിനിമ കാണുന്ന പ്രേക്ഷകന് കാണുന്ന വിഷ്വലിൽ എന്താണോ നടക്കുന്നത് അത് നേരിട്ട് അനുഭവിച്ചു ആസ്വദിക്കാനുള്ള വഴി 4DX ഒരുക്കുന്നു. ഉദാഹരണത്തിന് സ്‌ക്രീനിൽ മഴ പെയ്യുന്ന scene ആണെങ്കിൽ അതുപോലെ നമുക്കും നേരിട്ട് മഴ അനുഭവിക്കാൻ കഴിയുന്നു. അതുപോലെ മഞ്ഞ്, കാറ്റ്, മണം, പ്രകാശം, പലതരം ചലനങ്ങൾ (പ്രത്യേകം ഘടിപ്പിച്ച സീറ്റുകൾ കൊണ്ടു) തുടങ്ങിയ വസ്തുതകൾ നേരിട്ട് ആസ്വദിക്കാൻ കഴിയുന്നു.

അത് കൊണ്ടു തന്നെ സിനിമയിൽ നടക്കുന്ന കാര്യങ്ങൾ പ്രേക്ഷകനെ യഥാർത്ഥമാണെന്ന തോന്നൽ ഉണ്ടാക്കിയെടുക്കുവാൻ കാരണമാകുന്നു. ചുരുക്കത്തിൽ സിനിമക്കൊപ്പം കാണുന്ന ആൾക്കാരും കഥാപാത്രമാകുമെന്നു പറയാൻ കഴിയും. 4DX ന്റെ ചെറിയ പലതരം പതിപ്പുകൾ ചില അമ്യൂസ്‌മെന്റ് പാർക്കുകളിലും മറ്റുമുണ്ടെങ്കിലും അതൊന്നും തിയറ്ററുകളുടെ ഗണത്തിൽപെടുത്താവുന്നവയല്ല. 4DX നു വേണ്ടി മാത്രമായി ഒരുക്കുന്ന ചിത്രങ്ങൾ ഇനി നമ്മൾ മലയാളികൾക്കും ആസ്വദിക്കാൻ കഴിയും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE