Home News ബഷീറിന്റെ നിലവെളിച്ചം ആഷിക് അബു സിനിമയാക്കുന്നു.

ബഷീറിന്റെ നിലവെളിച്ചം ആഷിക് അബു സിനിമയാക്കുന്നു.

0

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന നോവലിനെ ആസ്പദമാക്കി ആഷിക് അബു ചിത്രം ഒരുക്കുന്നു. നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും.

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും; ആഷിക്ക് അബു കുറിച്ചു.

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത്…

Posted by Aashiq Abu on Wednesday, January 20, 2021

1964 ല്‍ എ. വിൻസന്റ് സംവിധാനം ചെയ്ത് ഭാർഗ്ഗവീനിലയം ഒരുക്കിയത് നീല വെളിച്ചം എന്ന കഥയെ ആസ്പദമാക്കിയിരുന്നു. ഇന്നും സിനിമാപ്രേമികൾ ചർച്ച ചെയ്യുന്ന ക്ലാസിക് ആണ് ഭാർഗ്ഗവീനിലയം. പിന്നീട് വർഷങ്ങൾക്കു ശേഷം ഈ സിനിമയുടെ അവകാശം ഗുഡ്നൈറ്റ് മോഹനൻ സ്വന്തമാക്കി. ഗുഡ്നൈറ്റ് മോഹനിൽ നിന്നും റൈറ്റ്സ് സ്വന്തമാക്കിയ ശേഷമാണ് ആഷിക്ക് അബു ഇപ്പോൾ ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. മധു, വിജയ നിര്‍മല, പ്രേം നസീര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ വിന്‍സന്റായിരുന്നു സംവിധാനം. മലയാളത്തിലെ എക്കാലത്തെയും ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ഭാർഗ്ഗവീനിലയം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE