Home Bollywood Table ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്

ദുൽഖർ വീണ്ടും ബോളിവുഡിലേക്ക്

0

2019 ൽ സോനം കപൂറിനൊപ്പം ‘സോയ ഫാക്ടർ’, ഇർഫാൻ ഖാനുമൊത്തുള്ള ‘കാർവാൻ’ എന്നീ സിനിമകൾക്ക് ശേഷം നടൻ ദുൽക്കർ സൽമാൻ തന്റെ അടുത്ത ബോളിവുഡ് ചിത്രം തുടങ്ങാനിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ദുൽക്കറുടെ മൂന്നാമത്തെ ഹിന്ദി ചിത്രം പ്രശസ്ത സംവിധായകൻ ആർ ബാൽക്കിക്കൊപ്പമാണ്. മുമ്പ് ‘ചീനി കം’, ‘പാ’, ‘ഷമിതാബ്’, ‘പാഡ് മാൻ’ തുടങ്ങിയ സിനിമകൾ ആർ ബാൽക്കി സംവിധാനം ചെയ്തിട്ടുണ്ട്.

ചിത്രം ഒരു ത്രില്ലറായിരിക്കുമെന്നാണ് ചിത്രത്തിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ഫലവത്താകുകയാണെങ്കിൽ, ബാൽക്കിയുടെയും ദുൽക്കറിന്റെയും ആദ്യ സഹകരണമായിരിക്കും ഈ ചിത്രം. അടുത്ത കുറച്ച് മാസങ്ങളിൽ, ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോക് ഡൗൺ നാളുകളിൽ തോന്നിയ ആശയമാണ് ഈ സിനിമ എന്ന് ബാൽക്കി പറഞ്ഞതായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ടീം ആരംഭിച്ചതായും സിനിമയിൽ നിരവധി നിഗൂഢ കഥാപാത്രങ്ങളുണ്ടെന്നും പറയപ്പെടുന്നു. ടീം ഉടൻ തന്നെ ഷൂട്ടിംഗിനെക്കുറിച്ച് ഒരു പ്രഖ്യാപനം നടത്തിയേക്കാം.

അതേസമയം, മലയാളത്തിൽ റോഷൻ ആൻഡ്രൂസിനൊപ്പമുള്ള ദുൽഖറിന്റെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ദുൽക്കറിന്റെ ആദ്യ ചിത്രമായ ‘സെക്കൻഡ് ഷോ’ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനുമൊത്തുള്ള രണ്ടാമത്തെ ചിത്രം ഉടൻ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. ‘കുറുപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ കുപ്രസിദ്ധനായ ഒളിച്ചോടിയ സുകുമാര കുറുപ്പിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE