Home News സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു

സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു

0

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമായ ഒറ്റകൊമ്പന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം താരം സംവിധായകനും നിർമാതാവിനും ഒപ്പം നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ‘ഇന്നലെ മകര ദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹ ആശംസകളുടെ ഒറ്റക്കൊമ്പൻ തേരോട്ടം തുടങ്ങുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മുളകുപാടം ഫിലിംസിന് ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു! ⚔️ #Ottakkomban #SG250 #MathewsThomas #TomichanMulakuppadam #MulakuppadamFilms

Posted by Suresh Gopi on Friday, January 15, 2021

സുരേഷ് ഗോപിയുടെ കരിയറിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം എന്ന പ്രത്യേകത മാത്രമല്ല അദ്ദേഹത്തിന്റെ 250 – മത് ചിത്രമാണ് എന്ന പ്രത്യേകത കൂടിയുണ്ട് ഒറ്റക്കൊമ്പന്. 25 കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

മാസ് ഓഡിയൻസിനെ മുന്നിൽ കണ്ടുകൊണ്ടുള്ള ചിത്രമായിരിക്കും ഒറ്റക്കൊമ്പൻ എന്ന് തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് നേരത്തെ പറഞ്ഞിരുന്നു. കോമ്രേഡ് ഇൻ അമേരിക്ക, അണ്ടർവേൾഡ് എന്നീ സിനിമയ്ക്കുശേഷം ഷിബിൻ രചന നിർവ്വഹിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.

പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ആണ് ചായാഗ്രഹണം. സംഗീതസംവിധാനം ഹർഷവർധൻ രാമേശ്വർ.ഗാനരചന അനിൽലാൽ. മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും.

ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രവുമായി ഒറ്റക്കൊമ്പന് സാമ്യമുണ്ടായിരുന്നു എന്നായിരുന്നു ചില വിമർശനങ്ങൾ. തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപണങ്ങളുമുണ്ടായിരുന്നു. തുടർന്ന് ചിത്രം കോടതിയിൽ എത്തുകയുണ്ടായി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE