Home News വെള്ളം; അതിഗംഭീരമായ പ്രകടനവുമായി ജയസൂര്യ

വെള്ളം; അതിഗംഭീരമായ പ്രകടനവുമായി ജയസൂര്യ

0

ലോക്ക്ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചലച്ചിത്രമായ വെള്ളം ട്രെയിലർ പുറത്തുവിട്ടു. ജയസൂര്യയുടെ അതിഗംഭീരമായ പ്രകടനമാണ് ട്രെയിലറിന്റെ ആകർഷണം.ജനുവരി 22നാണ് ചിത്രം റിലീസ് ചെയ്യുക. ക്യാപ്റ്റന് ശേഷം ശേഷം പ്രജേഷ് സെനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്.

‘മറ്റെവിടെയും തിരഞ്ഞു പോകേണ്ട…… നമുക്കിടയിൽ തന്നെ കാണും ഇതുപോലെ ഒരു മനുഷ്യൻ….’എന്ന ക്യാപ്ഷനോട് കൂടി ജയസൂര്യ തന്നെയാണ് സിനിമയുടെ ക്യാരക്ടർ പോസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമ ആക്കിയിരിക്കുന്നത്. പൂർണമായും ലൈവ് സൗണ്ട് ആയി ചിത്രീകരിച്ച ചിത്രമാണ് വെള്ളം.

ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്.

സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE