Home News കേരളത്തിൽ തിയറ്ററുകൾ ഉടൻ തുറക്കും

കേരളത്തിൽ തിയറ്ററുകൾ ഉടൻ തുറക്കും

0

സംസ്ഥാനത്ത് തീയേറ്ററുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രഞ്ജിത്ത്, ജനറൽ സെക്രട്ടറി ആന്റോ ജോസ്, ഹംസ, ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ, ഫിയോക്ക് ജനറൽസെക്രട്ടറി ബോബി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീയേറ്ററുകൾ ഉടനെ തുറക്കുമെന്ന് തീരുമാനത്തിലെത്തിയത്.

കോവിഡ് കാലത്ത് തിയേറ്ററുകൾ അടഞ്ഞു കിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സംഘടനാ പ്രതിനിധികൾ പറഞ്ഞു. തീയറ്ററുകൾ എന്ന് തുറക്കും എന്ന് സംബന്ധിച്ച് സംഘടന വീണ്ടും കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനിക്കും. നിലവിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിർമ്മാതാക്കളാണ് യോഗത്തിൽ വിളിച്ചിരിക്കുന്നത്. സിനിമകൾ മുൻഗണനാടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്ന കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും.

നിർമ്മാതാക്കളുടേയും തിയേറ്റർ ഉടമകളുടെയും ഉപാധികൾ മുഖ്യമന്ത്രി അംഗീകരിച്ചതിനാലാണ് ഈ തീരുമാനം. വിനോദനികുതി ഒഴിവാക്കാമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. വിനോദനികുതി ഒഴിവാക്കിയാൽ 50% സീറ്റിംഗ് മൂലമുണ്ടാകുന്ന നഷ്ടം മറികടക്കാനാകും. തിയറ്റർ ഉടമകൾക്ക് ലൈസൻസ് പുതുക്കാനുള്ള സാവകാശവും നൽകിയിട്ടുണ്ട്. സെക്കൻഡ് ഷോ അനുവദിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ജനുവരി 13ന് റിലീസ് ചെയ്യുന്ന വിജയ് ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യാനാകും.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE