Home News ‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ നന്ദി അറിയിച്ചു

‘അമ്മ’ പ്രസിഡന്റ് മോഹൻലാൽ നന്ദി അറിയിച്ചു

0

ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തീയേറ്റർ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീയേറ്ററുകൾ ഉടൻ തുറക്കാൻ ധാരണയായി. ഈ സാഹചര്യത്തിൽ അമ്മ പ്രസിഡണ്ട് മോഹൻലാൽ, നിർമ്മാതാക്കളുടേയും തിയേറ്റർ ഉടമകളുടെയും ഉപാധികൾ അംഗീകരിച്ചതിനും തീയറ്ററുകൾ ഉടനെ തുറക്കാൻ ധാരണയായതിനും മുഖ്യമന്ത്രിയോട് തന്റെ ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചു.

മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ’ എന്ന കുറിപ്പോടുകൂടിയാണ് മോഹൻലാൽ നന്ദി അറിയിച്ചത്.

സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയെങ്കിലും വിനോദനികുതി ഒഴിവാക്കണമെന്ന് തുടങ്ങിയ ഉപാധികൾ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE