Home News മമ്മൂട്ടിയുടെ ‘വൺ’ റിലീസ് ഉടൻ

മമ്മൂട്ടിയുടെ ‘വൺ’ റിലീസ് ഉടൻ

0

മമ്മൂട്ടിയുടെ വൺ എന്ന സിനിമയുടെ റിലീസ് ഉടനെ ഉണ്ടാകുമെന്ന് മമ്മൂട്ടി സ്വന്തം ഫേസ്ബുക്ക് പേജിൽ കുറിച്ചു. 2021- ലെ ഒരുപക്ഷെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ചിത്രമായിരിക്കും വൺ. ഒരുപാട് പ്രതീക്ഷകളോടെയാണ് ആരാധകർ ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ വിജയ ഫോർമുലകൾ ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് മമ്മൂട്ടിക്ക് വേണ്ടി പേന ചലിപ്പിച്ചിരിക്കുന്ന ആദ്യ ചിത്രമാണ് വൺ എന്നുള്ളതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. മമ്മൂട്ടി ആദ്യമായി ആണ് അവരുടെ തിരക്കഥയിൽ അഭിനയിക്കുന്നത്.

ബോബി – സഞ്ജയ്

ഒരു മുഴുനീള രാഷ്ട്രീയ ചിത്രമായ വൺ എന്ന സിനിമയിൽ മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ റോളാണ് ചെയ്യുന്നത്. ആദ്യമായാണ് മമ്മൂട്ടി ഒരു മുഖ്യമന്ത്രിയുടെ റോൾ അവതരിപ്പിക്കുന്നത്. മറ്റു പല നടന്മാരും മുഖ്യമന്ത്രിയുടെ റോൾ അഭിനയിച്ചിരുനെങ്കിലും മമ്മൂട്ടി അത് ചെയ്തിരുന്നില്ല. സിനിമയുടെ തുടക്കത്തിൽ ഇത് പിണറായി വിജയന്റെ ആത്മകഥയാണ് എന്നും മറ്റും അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇത് പിണറായി വിജയന്റെ കഥ അല്ലെന്നും അതിൽനിന്നും വിഭിന്നമായ ഒരു കഥയാണെന്നും വിശദീകരണം ഉണ്ടായി.

ഇപ്പോഴും സിനിമയുടെ ഇതിവൃത്തം പുറത്തായിട്ടില്ലെങ്കിലും ഒരു സവിശേഷതയാർന്ന ഒരു ബിൽ, നിയമസഭ പാസ്സാക്കുന്നതാണ് സിനിമ മുൻമ്പോട്ട് വെക്കുന്നത് എന്ന് പൊതുവേ പറയപ്പെടുന്നു. ഒരുപക്ഷേ ഈ രാഷ്ട്രീയ രംഗത്ത് നവീകരണം ആവശ്യമാണ് എന്നുള്ള പൊതുവെയുള്ള ഒരു ചിന്തയായിരിക്കണം ബോബി-സഞ്ജയ്‌ ഈ തിരക്കഥയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ആദ്യമായാണ് ബോബി – സഞ്ജയ്‌ ഒരു മുഴുനീള രാഷ്ട്രീയ സിനിമയ്ക്ക് വേണ്ടി കഥ എഴുതുന്നത്. ‘ചിറകൊടിഞ്ഞ കിനാക്കൾ’ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വൺ. നിമിഷ സജയൻ, മുരളി ഗോപി, രഞ്ജിത്ത്, ജോജു ജോർജ്, മധു, സലിം കുമാർ തുടങ്ങിയ വൻ താരനിര തന്നെ ഈ സിനിമയിൽ അണിനിരക്കുന്നു.

ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി.ആർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വൈദി സോമസുന്ദരമാണ്. ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നു. ആൻ മെഗാ മീഡിയ ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE