Home News മമ്മൂട്ടിയുടെ വ്യത്യസ്തമായ ഈ ഭാവമാറ്റം അമൽ നീരദിന്റെ സിനിമയ്ക്കുവേണ്ടി?

മമ്മൂട്ടിയുടെ വ്യത്യസ്തമായ ഈ ഭാവമാറ്റം അമൽ നീരദിന്റെ സിനിമയ്ക്കുവേണ്ടി?

0

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുത്തൻ സ്റ്റൈലിലുള്ള ചിത്രങ്ങൾ ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. താടിയും മുടിയും നീട്ടിവളർത്തി പുതിയ ലുക്കിലുള്ള അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അമൽ നീരദ് ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പാണ് ഇതെന്നു ആരാധകർ പറയുന്നു. ബിഗ് ബി രണ്ടാംഭാഗത്തിന് മുൻപ് അമൽ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിൽ ഒന്നിക്കുന്നു എന്ന സൗബിൻ ഷാഹിർ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 20ന് കൊച്ചിയിൽ ആരംഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സംവിധായകൻ അമൽ നീരദ് ആയതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്കിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. കാരണം തന്റെ കഥാപാത്രങ്ങളെ ഇത്രമാത്രം സ്റ്റൈലിഷ്, ചെയ്ത് വ്യത്യസ്തമായ ഗെറ്റപ്പോടുക്കൂടി അവതരിപ്പിച്ചിട്ടുള്ള മറ്റൊരു സംവിധായകൻ വേറെയില്ല.

ബിഗ് ബി പോലെ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് സിനിമയുടെ അടുത്തവൃത്തങ്ങൾ പറയുന്നു. വൺ, പ്രീസ്റ്റ്, ന്യൂയോർക്ക്,സിനിമകളാണ് മമ്മൂട്ടിയുടേതായി 2021 റിലീസ് ചെയ്യാനൊരുങ്ങുന്നത്. കോവിഡ് വ്യാപനപ്രതിസന്ധി ആരംഭിച്ച കാലം മുതൽ വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴും അതിനു വലിയ മാറ്റം വന്നിട്ടില്ല. 2020 പിന്നെ ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിച്ചതും ഇല്ല. 2021 എത്തുമ്പോഴും അദ്ദേഹം സിനിമ ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിട്ടില്ല.

ഏകദേശം പത്ത് മാസങ്ങളായി അദ്ദേഹം വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. കഴിഞ്ഞ മാസമാണ് മമ്മൂട്ടി സുഹൃത്തുക്കൾക്കൊപ്പം പുറത്തേക്കിറങ്ങിയത്. ലോക് ഡൗണിന് ശേഷം മമ്മൂട്ടി മുടി മുറിച്ചിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിലും അദ്ദേഹം ഈ ഗെറ്റ്പ്പിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE