Home News നടി അഹാന കൃഷ്ണക്ക് കോവിഡ് പോസിറ്റീവ്

നടി അഹാന കൃഷ്ണക്ക് കോവിഡ് പോസിറ്റീവ്

0

നടി അഹാന കൃഷ്ണക്ക് കോവിഡ് പോസിറ്റീവ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലുടെയാണ് താരം ഇത് ആരാധകരുമായി പങ്കുവെച്ചത്. കുറച്ചുനാൾ മുൻപ് പരിശോധിച്ചപ്പോൾ പോസ്റ്റീവായി എന്നും അതിനുശേഷം ക്വാറന്റീനിൽ കഴിയുകയാണെന്നും താരം കൂട്ടിച്ചേർത്തു.

‘കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് പോസിറ്റീവായി. അതിനു ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം”–അഹാന പറയുന്നു.

ദുൽഖർ സൽമാനെ വേഫെയർ ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് അഹാന അവസാനം അഭിനയിച്ചത്. രതീഷ് രവിയുടെ തിരക്കഥയിൽ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്രുവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നാൻസിറാണിയാണ് തരത്തിന്റെതായി ഒരുങ്ങന്ന മറ്റൊരു ചിത്രം.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE