Home News മലയാളത്തിൽ ജോസഫ്; തമിഴിൽ വിചിത്തിരൻ.

മലയാളത്തിൽ ജോസഫ്; തമിഴിൽ വിചിത്തിരൻ.

0

ജോജു ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 2018ലെ മലയാള ചിത്രമായ ജോസഫിന്റെ തമിഴ് റീമേക്ക് ‘വിചിത്തിരന്റെ’ ടീസർ റിലീസ് ചെയ്തു. ജോസഫ് സംവിധാനം ചെയ്ത സംവിധായകൻ എം പത്മകുമാർ ആണ് തമിഴിലും സംവിധാനം ചെയ്യുന്നത്. തമിഴിൽ ജോജു ജോർജിന്റെ വേഷത്തിൽ ആർ കെ സുരേഷ് അഭിനയിക്കുന്നു. പ്രശസ്ത സംവിധായകൻ ബാലയാണ് ചിത്രം നിർമ്മിക്കുന്നത്.

ഷംന കാസിം, മധു ശാലിനി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ജി. വി പ്രകാശ് ചിത്രത്തിനു സംഗീതം നൽകുന്നു. വെട്രി മഹീന്ദ്ര ഛായാഗ്രഹണം. എഡിറ്റിംഗ് സതീഷ് സൂര്യൻ

വലിയ കാഹളങ്ങളില്ലാതെയാണ് ജോസഫ് എന്ന സിനിമ കേരളത്തിൽ റിലീസ് ചെയ്തത്. പരസ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആവറേജ് സിനിമയായാണ് ആളുകൾ ഈ ചിത്രത്തെ നോക്കിക്കണ്ടത്. ജോജു എന്ന നടനെ നായകസ്ഥാനത്തേക്ക് എടുത്ത് വയ്ക്കപ്പെട്ട, അദ്ദേഹത്തിന്റെ സ്റ്റാർ വാല്യൂ ഉയർത്തിയ ഒരു സിനിമയായിരുന്നു ജോസഫ്. ജോജോ ജോർജ് നായകനായ സിനിമയ്ക്ക് വിജയസാധ്യത എത്രമാത്രം എന്നത്, സിനിമാ നിരൂപകർ പുരികം ചുളിക്കുന്ന സമയത്താണ് ജോസഫ് ജനങ്ങൾക്കിടയിൽ ശ്രദ്ധനേടുന്നത്. ഒരു നല്ല സിനിമ വളരെ വ്യത്യസ്തമായ പറഞ്ഞിരിക്കുന്നു എന്നതും ജോസഫ് എന്ന സിനിമയുടെ വലിയ വിജയത്തിന് കാരണമായി. ജോസഫ് എന്ന പോലീസുകാരന്റെ റോളിൽ ജോജു എന്ന നടന്റെ അസാധാരണമായ പ്രകടനമായിരുന്നു മലയാളത്തിൽ കണ്ടത്. ഒരേ തവണ നിരൂപകപ്രശംസയും ആരാധകസ്നേഹവും പിടിച്ചു പറ്റാൻ ജോസഫിന് കഴിഞ്ഞു.

ജോസഫിലെ ‘പൂമുത്തോളെ’ ‘പണ്ടു പാടവരമ്പത്തിലൂടെ’ തുടങ്ങിയ ഗാനങ്ങളും ഹിറ്റായിരുന്നു. മലയാള സിനിമയിലെ വളരെ വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു ശ്രീ പത്മകുമാർ കേരളത്തിന്‌ സമ്മാനിച്ചത്. അവയവ ഇടപാടുകളിലുടെ മുൻനിര ആശുപത്രികൾ നടത്തുന്ന ഗുരുതരമായ കുറ്റകൃത്യം വളരെ തന്മയത്തത്തോടെ അവതരിപ്പിക്കുകയാണ് ജോസഫ് ചെയ്തത്. ഈ ഒരു വിഷയം ത്രിലർ സ്വഭാവത്തിൽ മാത്രം ചെയ്യാതെ കുടുംബപ്രധാന്യമുള്ള വിഷയത്തിലൂടെ, തനിക്ക് നഷ്ടപ്പെട്ട ഭാര്യയുടെയും മകളുടെയും തീവ്രമായ നഷ്ടബോധത്തിലുടെയായിരുന്നു ജോസഫ് എന്ന സിനിമ അവതരിപ്പിക്കപ്പെട്ടത് എന്നതായിരുന്നു ഈ ചിത്രത്തിന്റെ വലിയ സ്വികാര്യത.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE