Home News തീയറ്ററുകൾ തുറക്കാൻ വിജയ് സിനിമ മാസ്റ്റേഴ്സ്. കേരളത്തിൽ ചിത്രം വിതരണം ചെയ്യാൻ പൃഥ്വിരാജ് .

തീയറ്ററുകൾ തുറക്കാൻ വിജയ് സിനിമ മാസ്റ്റേഴ്സ്. കേരളത്തിൽ ചിത്രം വിതരണം ചെയ്യാൻ പൃഥ്വിരാജ് .

0

സൂപ്പർ ഹിറ്റ് സിനിമ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റര്‍. കേരളത്തിൽ ഈ ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നതോ പ്രിത്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട്. 

ഓൺലൈൻ റീലീസ് ഉണ്ടാകില്ല എന്നും മാസ്റ്റേഴ്സ് തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ പത്രക്കുറിപ്പിലൂടെ അടുത്തിടെ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഉൾപ്പെടെ വടക്കേ ഇന്ത്യൻ സിനിമ മേഖലയിലെ തീയറ്റർ ഉടമകൾ മാസ്റ്റേഴ്സ് എന്ന സിനിമയുടെ വൈഡ് റിലീസിന് വേണ്ടി കാറ്റ് കത്തിരിക്കുകയാണ്.


2020 ഏപ്രിൽ മെയ് മാസങ്ങളിൽ തീറ്ററുകളിൽ വരാനിരുന്ന ചിത്രമാണ് മാസ്റ്റേഴ്സ്. നടൻ വിജയെ കൂടാതെ ആന്‍ഡ്രിയ ജെറാമിയ, ശാന്തനു ഭാഗ്യരാജ്, നാസര്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സത്യന്‍ സൂര്യന്റെ  ഛായാഗ്രഹണവും അനിരുദ്ധ രവിചന്ദര്‍ സംഗീതവും  ഇതിനാലകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


 ഇതോടെ കോവിഡ് കാലത്തു അടച്ചിട്ട തീയേറ്ററുകൾ എല്ലാം തുറക്കുന്നത് മാസ്റ്ററിന്റെ റിലീസോടെ ആവും എന്നത് വ്യക്തമായിട്ടുണ്ട്. തദ്ദേശീയമായി തീയറ്ററുകൾ കാത്തിരിക്കുന്ന ചിത്രങ്ങൾക്ക് പുറമെ ആണിത്. നാലര കോടിയോളം ആൾക്കാരാണ് മാസേഴ്സിന്റെ ടീസർ ഇത് വരെ കണ്ടിരിക്കുന്നത്.  

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE