Home News സിനിമയിൽ നിന്ന് നിയമസഭയിലേക്ക്: തിരഞ്ഞെടുപ്പിൽ വിടർന്നും വാടിയും മലയാള സിനിമ

സിനിമയിൽ നിന്ന് നിയമസഭയിലേക്ക്: തിരഞ്ഞെടുപ്പിൽ വിടർന്നും വാടിയും മലയാള സിനിമ

സിനിമാരംഗത്തെ പ്രമുഖരെ മുഖ്യമന്ത്രിവരെയാക്കിയ ചരിത്രമാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടിനും ആന്ധ്രപ്രദേശിനുമുള്ളത് എന്നാല്‍ കേരളം അതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

രാഷ്ട്രീയത്തെ രാഷ്ട്രീയമായും സിനിമയെ സിനിമയായും കാണാനാണ് കേരളത്തിലെ ജനത എല്ലായിപ്പോഴും ശ്രമിച്ചത് ജനങ്ങളുടെ രാഷ്ട്രീയ നിലപാടിനെ സിനിമ സ്വാധീനിക്കുമെങ്കിലും താരങ്ങളുടെ രാഷ്ട്രീയ നിലപാട് ജനങ്ങളെ സ്വാധീനിക്കുന്നില്ല. എന്നതായിരുന്നു കേരള രാഷ്ട്രീയത്തെ തന്നെ വ്യത്യസ്തമാക്കുന്നത്.

എന്നാല്‍ അടുത്തകാലത്തായി ചിലമാറ്റങ്ങള്‍ കേരളത്തിലും പ്രകടമാണ്. ഇതിന്റെ ഭാഗമായി നിയമസഭയിലും ലോക്‌സഭയിലും രാജ്യസഭയിലും കേരളത്തില്‍ നിന്നും സിനിമാ താരങ്ങളെത്തി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് വേണ്ടി രണ്ട് പേര്‍ വീതം മത്സരിച്ചു. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയാണ് നിര്‍മാതാവും അഭിനേതാവും സംവിധായകനുമായ മാണി സി കാപ്പന്‍ മത്സരിച്ചത് .


പുതിയ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചുപേർക്ക് നിയമസഭയിൽ എത്താൻ സാധിച്ചു ചലച്ചിത്ര പ്രവർത്തകരായ മാണി സി കാപ്പന്‍,ഗണേഷ് കുമാർ,മുകേഷ്, മഞ്ഞളാംകുഴി അലി, ദലീമ എന്നിവർ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎമാരായി. ബിജെപി എംപി ആയ സുരേഷ് ഗോപി, കൃഷ്ണകുമാർ, വിവേക് ഗോപൻ, കോൺഗ്രസ് സ്ഥാനാർത്ഥിയായ ധർമ്മജൻ ബോൾഗാട്ടി എന്നിവർക്ക് വിജയിക്കാൻ സാധിച്ചില്ല. വിജയിച്ച സിനിമാ താരങ്ങളിൽ ദലീമ പുതുമുഖമാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE