Home News മിനിസ്ക്രീനിൽ റിയാലിറ്റി ഷോ അവതാരകനായി പൃഥ്വിരാജ് എത്തുന്നു

മിനിസ്ക്രീനിൽ റിയാലിറ്റി ഷോ അവതാരകനായി പൃഥ്വിരാജ് എത്തുന്നു

മോഹൻലാൽ, സുരേഷ് ഗോപി, മുകേഷ് എന്നിവർക്ക് പിന്നാലെ ടെലിവിഷൻ രംഗത്തേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. 2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിൽ ഏറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി. 2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്കാരം, 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും ലഭിച്ചു. അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. പൃഥ്വിരാജ് ഇന്ന് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ്.

നടൻ എന്നതിൽ ഉപരി പൃഥ്വിരാജ് മികച്ച സംവിധായകൻ കൂടിയാണ്. ലൂസിഫർ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ അദ്ദേഹം അത് തെളിയിക്കുകയായിരുന്നു. ഇപ്പോഴിത പുതിയൊരു ചുവട് വയ്പ്പുമായി പൃഥ്വിരാജ് എത്തുകയാണ്. ബിഗ് സ്ക്രീനില്ല, മിനിസ്ക്രീനിലാണ് താരം എത്തുന്നത്. മോഹൻലാൽ, മുകേഷ്, ജഗദീഷ്, സുരേഷ് ഗോപി എന്നിവർക്ക് പിന്നാലെ ടെലിവിഷൻ രംഗത്തേയ്ക്ക് ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജനപ്രിയ റിയാലിറ്റി ഷോയായ മാസ്റ്റർ ഷെഫിന്റെ മലയാളം പതിപ്പിന്റെ അവതാരകനായിട്ടാണ് താരം എത്തുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനമോ പ്രതികരണമോ ഇതുവരെയുണ്ടായിട്ടില്ല. ഇതിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ഈ ഷോ ആരംഭിക്കുന്നുണ്ട്.ഇതിന് മുൻപും ഇത്തരത്തിലുള്ള വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഷോയുടെ പേരോ മറ്റ് വിവരങ്ങളെ റിപ്പോർട്ടിൽ ഇല്ലായിരുന്നു.സൂര്യ ടിവിൽ ഉടൻ ആരംഭിക്കുന്ന ഷോയിലാണ് പൃഥ്വിരാജ് അവതാരകനായി എത്തുന്നതെന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ട്. എന്നാൽ സൂര്യ ടിവിയോ നടന്റെ ഭാഗത്ത് നിന്നോ ഇതുസംബന്ധമായ പ്രതികരണം ഇല്ലായിരുന്നു.മോഹൻലാൽ, സുരേഷ് ഗോപി, മുകേഷ് തുടങ്ങിയവരാണ് മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരങ്ങൾ. നിലവിൽ രാജ്യമെമ്പാടും ആരാധകരുളള ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനാണ് മോഹൻലാൽ. മൂന്നാം സീസണാണ് ഇപ്പോൾ നടക്കുന്നത്.

ആദ്യ രണ്ട് ഭാഗങ്ങൾ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും ബിഗ് ബോസ് ഷോ നടക്കുന്നുണ്ട്. മോഹൻലാലിനെ പോലെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സെലിബ്രിറ്റി അവതാരകനായിരുന്നു സുരേഷ് ഗോപി. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന റിയാലിറ്റി ഷോയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുകയായിരുന്നു, നടന്റെ വ്യത്യസ്തമായ അവതരണ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE