Home News “ചില സാങ്കേതിക കാരണങ്ങളാൽ” : പൂർണ്ണമായും കാറിനുള്ളിൽ ചിത്രീകരിച്ച ചിത്രം

“ചില സാങ്കേതിക കാരണങ്ങളാൽ” : പൂർണ്ണമായും കാറിനുള്ളിൽ ചിത്രീകരിച്ച ചിത്രം

ചില സാങ്കേതിക കാരണങ്ങളാൽ സിനിമ മൂവിവുഡ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയി ഇൻഡിപെൻഡന്റ് സിനിമ ബോക്സിന്റെ ബാനറിൽ എസ് എസ് ജിഷ്ണു ദേവ് കഥ എഴുതി സംവിധാനം നിർവഹിച്ച സിനിമയാണ് 78 മിനിറ്റ് ദൈർഖ്യമുള്ള ചില സാങ്കേതിക കാരണങ്ങളാൽ എന്ന സിനിമ. സോഷ്യൽ മീഡിയ വഴി മാത്രം പരിചയമുള്ള അഞ്ച് സുഹൃത്തുക്കൾ തങ്ങളുടെ ഫേസ്ബുക് ഗ്രൂപ്പ്‌ ആയ സ്വപ്നതീരത്തിന്റെ ആദ്യ മീറ്റിംഗിൽ പങ്കെടുക്കാനായി ഒന്നിച്ചു കൂടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

സമൂഹത്തിൽ നില നിൽക്കുന്ന പല പ്രശ്നങ്ങളിലേയ്ക്കും വിരൽ ചൂണ്ടി കാണിക്കുന്ന ഈ സിനിമ ഒരു സോഷ്യൽ സറ്റയർ വിഭാഗത്തിൽ ഉൾപെടുത്താൻ കഴിയുന്ന സിനിമയാണ്.ഒരു കാറിനുള്ളിൽ മാത്രം ചിത്രീകരിച്ചിരിക്കുന്നു എന്നതും ഈ സിനിമയെ വ്യത്യസ്തമാക്കുകയാണ്. ശശികാന്തൻ, ജൈനെന്ദ്രകുമാർ, സുജിത്, രാജേഷ് വടകോട്, അരുൺ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.സിങ്ക് സൗണ്ടിനു വളരെയേറെ പ്രാധാന്യം ഈ സിനിമയിൽ നൽകിയുട്ടുണ്ട്. ശ്രീ വിഷ്ണു ആണ് സൗണ്ട് എഞ്ചിനീയർ.

സൗണ്ട് പ്രൊഡക്ഷൻ ചെയ്തിരിക്കുന്നത് എസ് വി പ്രൊഡക്ഷൻ സ്റ്റുഡിയോയിലാണ്.സിനിമയിലെ എഡിറ്റിങ്ങും സിനിമറ്റോഗ്രാഫിയും കൈകാര്യം ചെയ്തിരിക്കുന്നത് എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്.സിനിമ കാണാനായി ഒടിടി പ്ലാറ്റ്ഫോം ലിങ്ക് സന്ദർശിക്കുക.സംവിധാനം -എസ്.എസ്.ജിഷ്ണു ദേവ്, നിർമ്മാണം- ഇൻഡിപെൻഡന്റ് സിനിമ.

ബോക്സ്‌ സൗണ്ട് എഞ്ചിനീയർ – ശ്രീവിഷ്ണു.ജെ.എസ്,സ്റ്റുഡിയോ -എസ്.വി.പ്രൊഡക്ഷൻസ് ,ക്യാമറ&എഡിറ്റിംഗ് – എസ്.ജിഷ്ണുദേവ് ,പോസ്റ്റർ ഡിസൈൻസ് -ഡ്രീംസ്‌കേപ്പ് ഫാക്റ്ററി, സിങ്ക് സൗണ്ട് -ശ്രീ .ജെ.എസ്അസിസ്റ്റന്റ് ഡയറക്ടർ- ഗൗതം.എസ്.കുമാർ, അസോസിയേറ്റ് ഡയറക്ടർ -രാജേഷ് കോട്,അസിസ്റ്റന്റ് ക്യാമറ -അരവിന്ദ് സൂരജ്, മ്യൂസിക് &സിംഗർ- വൈ.കെ.ആർ

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE