Home News രാമൻ നായാടിയുടെ ഓർമ്മകളിൽ ” പറങ്ങോടൻ “

രാമൻ നായാടിയുടെ ഓർമ്മകളിൽ ” പറങ്ങോടൻ “

നായാടി രാമൻ കാലത്തിന്റെ രാജപാതയിലൂടെ യാത്രകൾ തുടർന്ന് ഓരോ വീടുകളുടെയും പടിക്കൽ ചെന്ന് ഓളിയിട്ട് തങ്ങളുടെ ആഗമനം വീട്ടുകാരെ അറിയിച്ചുകൊണ്ട്, ആ കുടുംബത്തെ അനുഗ്രഹിച്ചുകൊണ്ട് വീണ്ടും തന്റെ കുലത്തിന്റെ ധർമ്മങ്ങൾ പരിപാലിച്ചു പോകുന്നവൻ. മകൻ പഠിപ്പുകാരനായപ്പോൾ പാരമ്പര്യത്തെ, കുലത്തെ പുച്ഛത്തോടെ കാണുകയും, പലരുടെയും ആക്ഷേപത്തെ ആവാഹിച്ചുകൊണ്ട് സ്വയം ഉള്ളിലേക്ക് വലിയുകയും ചെയ്യുന്ന മകനെ സ്വന്തം കുലത്തിന്റെ മഹിമയെക്കുറിച്ച് പറഞ്ഞ് ബോധവാനാക്കുന്ന നായാടി രാമൻ.

സയന്റിസ്റ്റാകണം എന്ന് ആഗ്രഹിച്ച മകൻ ഒരു ദിവസമെങ്കിലും അച്ഛന്റെ പാത പിന്തുടർന്ന് വീടുകൾ കയറിയിറങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. സ്വന്തം അസ്ഥിത്വം തൊട്ടറിയാനുള്ള മകന്റെ ആഗ്രഹത്തിന് അച്ഛൻ സമ്മതിക്കുന്നു. രാമൻ നായാടിയായി ഹരിഹരൻ ചെറുശ്ശേരി അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.

രചന,സംവിധാനം: മധു കണ്ണഞ്ചിറ
നിർമ്മാണം: സലിം തെരുവത്ത്, കെ പി മധുസൂദനൻ ആശയം,കല: ഹരിഹരൻ ചെറുശ്ശേരി, ക്യാമറ: അനിൽ ടി എസ്, എഡിറ്റർ: വിഘ്‌നേഷ്, സംഗീതം – പ്രമോദ് ഭാസ്കർ, സംവിധാനസഹായി : ധനീഷ് വാസുദേവൻ, ചമയം:ആർട്ടിസ്റ്റ് തിലകൻ, കലാനിലയം വിഷ്ണു,
പ്രൊഡക്ഷൻ കൺട്രോളർ : അജിത് ആചാരി, പോസ്റ്റർ ഡിസൈൻ: യൂവി


ബാനർ: ശീതൾ ക്രിയേഷൻസ്, അഭിനയിച്ചവർ : ഹരിഹരൻ ചെറുശ്ശേരി , പി. ആർ. നായർ,
ഇന്ദിര ,സുരേഷ്ബാബു ,പ്രമീള കലാനിലയം, വിഷ്ണു അജിത്, ആചാരി ,തിലകൻആർട്ടിസ്റ്റ് , ധനീഷ് വാസുദേവൻ, ചന്ദ്രൻ, ജിത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE