Home News വൈറലായി ഫസ്റ്റ് ലുക്ക്; കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ്

വൈറലായി ഫസ്റ്റ് ലുക്ക്; കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ്

0

ഷാജി കൈലാസ് ആറ് വർഷത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയുമായെത്തുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് തിരിച്ചെത്തുന്നത്. ഈ ചിത്രത്തിൻ്റെ ഓരോ വിശേഷങ്ങളും സൈബറിടത്തിൽ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മകളായി എത്തുന്നത് മിനിസ്‌ക്രീനിലെ ശ്രദ്ധ നേടിയ കുഞ്ഞ് വൃദ്ധി വിശാലാണ്.

ഇന്നലെ ഷൂട്ടിങ് ആരംഭിച്ചതോടെ കടുവാക്കുന്നേൽ കുറുവാച്ചനെ പ്രേക്ഷകർക്ക് അവതരിപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. കടുവ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചെന്ന വിവരം ആരാധകരെ അറിയിച്ചു കൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചത്. മുണ്ടക്കയത്ത് ഷൂട്ടിങ്ങുണ്ടെന്നാണ് വിവരം. ചിത്രത്തിലെ താരത്തിൻ്റെ ലുക്ക് കണ്ട ആരാധകർ ചോദിക്കുന്നത് ഇത് കുര്യച്ചൻ്റെ മകൻ കോശിയല്ലേ എന്നാണ്.

പൃഥ്വിരാജും ബിജു മേനോനും നായകന്മാരായി എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കോശിയുടെ ഛായയാണ് ഇതിലൂടെ പൃഥ്വിരാജിന് തോന്നുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. താന്തോന്നി സിനിമയിലെ പൃഥ്വിയുടെ കഥാപാത്രമായ വടക്കൻ വീട്ടിൽ കോച്ചുകുഞ്ഞിനെ അനുസ്മരിപ്പിക്കുന്നെന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്സും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്. ലുസിഫെറിൽ വില്ലനായെത്തിയ വിവേക് ഒബ്‌റോയ് ആണ് ഈ ചിത്രത്തിലും വില്ലനായി എത്തുന്നത്. സായ് കുമാർ, സിദ്ധിഖ് ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ജിനു വി എബ്രഹാമാണ് കടുവയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. രവി കെ. ചന്ദ്രനാണ് ഛയാഗ്രഹണം. ഗജിനി, മൈ നെയിം ഈസ് ഖാൻ, ഭാരത് ആനെ നേനു, ആദിത്യ വർമ തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് രവി. ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് എസ്. തമൻ ആണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE