Home News മഹത്തായ ഭാരതീയ അടുക്കളയെ പ്രശംസിച്ച് റാണി മുഖർജി

മഹത്തായ ഭാരതീയ അടുക്കളയെ പ്രശംസിച്ച് റാണി മുഖർജി

0

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനെ പ്രശംസിച്ച് ബോളിവുഡ് താരം റാണി മുഖര്‍ജി. അടുത്തിടെ സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയായി മാറിയ സിനിമയായിരുന്നു ജിയോ ബേബി ഒരുക്കിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന ചിത്രം. ഈ സിനിമ കണ്ട ശേഷം ബോളിവുഡ് താരം റാണി മുഖര്‍ജി പറഞ്ഞതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ അറിയിച്ചിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി.

നടനും സംവിധായകനുമായ പൃഥ്വിരാജ് വഴിയാണ് റാണി ഇത് ജിയോയെ അറിയിച്ചിരിക്കുന്നത്. പൃഥ്വിയും റാണിയും ഒന്നിച്ച് ‘ഐയ്യ’ എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. പൃഥ്വി ജിയോയ്ക്ക് അയച്ചിരിക്കുന്ന വാട്സാപ്പ് സന്ദേശം ഇങ്ങനെയാണ്. ‘ഹായ് ജിയോ, ഇത് പൃഥ്വിരാജാണ്. റാണി മുഖര്‍ജി നിങ്ങളുടെ സിനിമ കണ്ടിരുന്നു, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ കുറിച്ച് അവരുടെ ചിന്തകള്‍ അവര്‍ അറിയിച്ചിട്ടുണ്ട്. അവരുടെ സന്ദേശം ഞാൻ നിങ്ങൾക്കായ് ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുകയാണ്. ഞാനിനിയും സിനിമ കണ്ടിട്ടില്ല, പക്ഷേ ഈ വലിയ വിജയത്തിന് ആശംസകള്‍’.

‘പൃഥ്വി, ഇത് റാണിയാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ കണ്ടു. ഏറെ ബ്രില്ല്യന്‍റാണ് ഈ ചിത്രം. അടുത്തകാലത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ മഹത്തായതാണിത്, ഞാനേറെ ഇത് ഇഷ്ടപ്പെട്ടുവെന്ന് സിനിമയുടെ സംവിധായകനെ അറിയിക്കാമോ. പെട്ടെന്ന് ഞാൻ നിങ്ങളുടെ പേരോർത്തു, അതാണ് നിങ്ങൾ വഴി ഇത് അറിയിക്കുന്നത്, ഏറെ മികച്ചതാണ് ഈ ചിത്രം. താങ്കള്‍ നല്ലതായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു, കുഞ്ഞിന് സ്നേഹം അറിയിക്കുന്നു, ഉടൻ താങ്കളോട് സംസാരിക്കാം’.

ജനുവരി 15 ന് പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഏറെ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു ചിത്രമാണ്. സ്ത്രീപക്ഷത്തു നിന്ന് കഥ പറഞ്ഞ ഈ ചിത്രം ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടിനേടുകയും ചെയ്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE