ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ. സെക്കൻഷോ എന്ന സിനിമയിലൂടെയാണ് ദുൽഖറും സണ്ണിവെയ്നും മലയാള സിനിമയിലേക്ക് എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ വിജയാഘോഷത്തിനിടയിലെടുത്ത ദുൽഖറിനൊപ്പം ഉള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സണ്ണി വെയ്ൻ പങ്കുവെച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാനുമായുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു കുറിപ്പും സണ്ണി പങ്കുവെച്ചിരുന്നു. എന്റെ ഉയർച്ചകളിലും താഴ്ചകളിലും കൂടെ നിന്നതിന്, എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്, സ്നേഹം മാത്രം ആശാനേ… എന്ന് കുറിച്ചുകൊണ്ടാണ് സണ്ണി പോസ്റ്റ് പങ്കുവെച്ചത്.
സണ്ണിയുടെ കുറിപ്പിന് ദുൽഖർ സൽമാൻ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. എല്ലായെപ്പോഴും എല്ലായെപ്പോഴും എല്ലായെപ്പോഴും!! ചക്കരേ! എല്ലാ കരഘോഷങ്ങൾക്കും വിജയത്തിനും നീ അർഹനാണ് ” എന്നാണ് ദുൽഖറിന്റെ കമന്റ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സൗഹൃദം താരങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. തിരക്കിനിടയിലും സൗഹൃദം പങ്കിടാന്‍ സമയം കണ്ടെത്താറുള്ളവരാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലൂടെ ഇതിനു മുമ്പും സൗഹൃദ നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.