Home News കൃതിക; പ്രണയം പ്രതികാരമായി മാറുമ്പോൾ

കൃതിക; പ്രണയം പ്രതികാരമായി മാറുമ്പോൾ

പ്രണയം പ്രതികാരമായി മാറുമ്പോൾ എന്ന വ്യത്യസ്തമായ ടാഗ്‌ലൈനോടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് കൃതിക എന്ന ഹ്രസ്വ ചിത്രം. ഒരു ത്രില്ലർ ജോണറിലാണ് ഈ ഹ്രസ്വ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ആര്യ കൃഷ്ണൻ ആർ.കെ യാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

സിനിമയിൽ ഒരു അവസരത്തിനായി കാത്തിരിക്കുന്ന മോഡലിംഗ് ചെയ്തു നടക്കുന്ന നായിക കഥാപാത്രത്തിലൂടെയാണ് ഹ്രസ്വ ചിത്രം നീങ്ങുന്നത്. ക്ലൈമാക്സിനോട് അടക്കുബോൾ ഒരു ത്രില്ലർ ജോണറിലേക്കാണ് കഥ നീങ്ങുന്നത്. തന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവത്തെ തിരക്കഥയാക്കി നിർമ്മാതാവിന് നൽകുന്നതാണ് ഹ്രസ്വ ചിത്രത്തിന്റെ ഇതിവൃത്തം. വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് ചർച്ച ചെയ്തിരിക്കുന്നത്.

നായിക വേഷം കൈകാര്യം ചെയ്ത പ്രിയങ്ക സുരേഷിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.പ്രതിനായകനായി ശക്തമായ പ്രകടനം തന്നെയാണ് ഷാനും കാഴ്ചവെച്ചത്. ഈസ്റ്റ് കോസ്റ്റിന്റെ യൂട്യൂബ് ചാനലിലാണ് കൃതിക എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ ആൻഡ് വിശ്വൽ എന്റർടൈന്മെന്റ് ആണ് ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

എ.ഇ.എം.ഇ യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഡോൺസാക്കിയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്.കെ ബാലചന്ദ്രനാണ് പഞ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. എങ്ങും മികച്ച അഭിപ്രായം നേടികൊണ്ട് കൃതിക എന്ന ഹ്രസ്വ ചിത്രം മുന്നേറുകയാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE