Home News വിജയകരമായ 5800 ൽ പരം ദിനങ്ങൾ; സന്തോഷം പങ്കു വച്ച് ചാക്കോച്ചൻ

വിജയകരമായ 5800 ൽ പരം ദിനങ്ങൾ; സന്തോഷം പങ്കു വച്ച് ചാക്കോച്ചൻ

0

വിവാഹത്തിന്റെ 16–ാം വാർഷിക ദിനത്തിൽ പ്രിയതമയുമൊത്തുള്ള ചിത്രം പങ്കു വച്ച് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. ‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്ന കുറിപ്പും ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ചാക്കോച്ചൻ പോസ്റ്റ് ചെയ്തു. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് ആശംസകൾ നേർന്ന് കമന്റുകൾ രേഖപ്പെടുത്തുന്നത്.

ചാക്കോച്ചൻ്റെ അടുത്ത സുഹൃത്തുക്കളിലൊരാളും നടനും അവതാരകനും സംവിധായകനുമൊക്കെയായ രമേശ് പിഷാരടി ഇരുവർക്കും ആശംസ നേർന്നിരിക്കുകയാണ്. ഇരുവരുടെയും ഒരു സുന്ദര ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആശംസ. എപ്പോഴത്തെയും പോലെ വളരെ വേറിട്ട തരത്തിലായിരുന്നു രമേശ് പിഷാരടിയുടെ കുറിപ്പ്. വിജയകരമായ 5800 ൽ പരം ദിനങ്ങൾ എന്നാണ് പിഷാരടി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ചാക്കോച്ചനും പ്രിയയും വിവാഹിതരായത്. 2005 എപ്രില്‍ 2നായിരുന്നു കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും വിവാഹം. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഇന്ന് ചാക്കോച്ചന്റെയും പ്രിയയുടെയും പതിനാറാം വിവാഹ വാര്‍ഷികമാണ്. ഈ മാസം തന്നെയാണ് കുഞ്ഞിൻ്റെ പിറന്നാളും എത്തുന്നത്. ചാക്കോച്ചൻ്റെ ഭാര്യ പ്രിയയുടെ പിറന്നാളും ഈ മാസം തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹോട്ടലിലായിരുന്ന താരത്തെ കാണാനെത്തിയ കുറച്ച് ആരാധികമാരിൽ അന്ന് താരത്തിൻ്റെ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടികളിൽ ഒരാളായിരുന്നു പ്രിയ. പ്രിയയെ കണ്ട കുഞ്ചാക്കോ ബോബൻ ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുകയും, പിന്നീട് ആറു വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ 2005 ൽ വിവാഹിതരാവുകയും ചെയ്യുകയായിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE