Home News ഒതളങ്ങതുരുത്ത് വെബ്ബ് സീരിസ് സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍ റഷീദ് 3 വമ്പൻ പ്രോജെക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഒതളങ്ങതുരുത്ത് വെബ്ബ് സീരിസ് സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍ റഷീദ് 3 വമ്പൻ പ്രോജെക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒതളങ്ങതുരുത്ത് വെബ്ബ് സീരിസും സിനിമയാക്കാന്‍ ഒരുങ്ങുകയാണ് അന്‍വര്‍. സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അൻവർ റഷീദ്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം തന്നെ ഇൻഡസ്‌ട്രി ഹിറ്റ് അടിച്ച സംവിധായകൻ കൂടിയാണ് അൻവർ. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിലേക്ക് പിന്നിട് അദ്ദേഹം കടക്കുകയായിരുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനവും നിർമ്മാണവും ചെയ്ത ചിത്രമായിരുന്നു ട്രാൻസ്.

സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിൽ അൻവർ റഷീദിന്റെ ഒരു മാജിക് കാണാൻ സാധിച്ചില്ല. വീണ്ടും ഒരു വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് അദ്ദേഹം. 3 വമ്പൻ പ്രോജെക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാള ചലച്ചിത്ര സം‌വിധായകനാണ് അൻവർ റഷീദ്. 2005-ൽ മമ്മൂട്ടി അഭിനയിച്ച രാജമാണിക്യം എന്ന ചലച്ചിത്രം സം‌വിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്ന് വരുന്നത്. മമ്മൂട്ടി നായകനായ ഈ ചിത്രം 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു.2005ൽ പുറത്തിറങ്ങിയ രാജമാണിക്യത്തോടെയാണ് അൻവർ സ്വതന്ത്രസംവിധായകനായി രംഗത്തെത്തുന്നത്. റംസാൻ മുന്നിൽക്കണ്ട് പദ്ധതിയിട്ട “രാജമാണിക്യ”ത്തിന്റെ സംവിധാനത്തിൽ നിന്ന് സംവിധായകൻ രഞ്ജിത്ത് അസൗകര്യങ്ങൾ നിമിത്തം പിന്മാറുകയും മമ്മൂട്ടിയോട് അൻവറിന്റെ പേര് നിർദ്ദേശിക്കുന്നതോടെയുമാണ് അപ്രതീക്ഷിതമായി സ്വതന്ത്രസംവിധായകനെന്ന പദവിയിലേക്ക് അൻവർ കടന്നു വരുന്നത്. ടി.എ ഷഹീദിന്റെ തിരക്കഥയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ അൻവർ ചിത്രം പൂർത്തിയാക്കുകയായിരുന്നു.

2005ലെ ഏറ്റവും ഹിറ്റ് ചിത്രമായി “രാജമാണിക്യ”ത്തെ പുറത്തെത്തിക്കുവാൻ കഴിഞ്ഞത് അൻവർ എന്ന സംവിധായകനെ ഏറെ ശ്രദ്ധേയനാക്കി മാറ്റി. തുടർന്ന് മോഹൻലാലുമൊത്ത് “ഛോട്ടാ മുംബൈ”,മമ്മൂട്ടിയുടെ “അണ്ണൻതമ്പി” എന്നീ ചിത്രങ്ങൾ പുറത്തിറക്കിയെങ്കിലും കേരളകഫൈയിലെ “ബ്രിഡ്ജ്”  എന്ന ചിത്രം സംവിധാനം ചെയ്യുന്നതോടെയാണ് അൻവറിന്റെ സംവിധാന മികവിനെ ക്രിട്ടിക്കുകൾ പോലും പരാമർശവിധേയമാക്കുന്നത്.നല്ല തിരക്കഥകൾ തേടി നടന്ന് മൂന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് അഞ്ജലി മേനോൻ തിരക്കഥയെഴുതിയ “ഉസ്താദ് ഹോട്ടൽ” എന്ന ചിത്രം 2012ൽ പുറത്തിറങ്ങിയത്.ട്രാന്‍സിന് ശേഷം അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തമിഴിലാണ്. കൈതി ഫെയിം അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസ് ആണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

CLOSE